- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാല്‍നടയായി യാത്ര ചെയുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടാനാവില്ല: സുപ്രിംകോടതി
പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം ഹരജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകനെ കോടതി ശകാരിച്ചു
റോഡ് മാര്‍ഗം നടന്നുപോകുന്ന തൊഴിലാളികളെ കണ്ടെത്തണമെന്നും അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രിംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 16 തൊഴിലാളികള്‍ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ചതും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ട്രാക്കില്‍ ഉറങ്ങിക്കിടന്നാല്‍ ഇത്തരം അപകടം ആര്‍ക്ക് തടയാന്‍ കഴിയുമെന്നു കോടതി ചോദിച്ചു. പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം ഹരജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകനെ കോടതി ശകാരിച്ചു.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് കാല്‍നടയായി മറ്റു സംസ്ഥാനങ്ങളില്‍നിന്നു സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍ നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പലര്‍ക്കും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നു ബുസാവലിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന മടങ്ങിയ 16 തൊഴിലാളികള്‍ ചരക്കുതീവണ്ടിയിടിച്ച് മരിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നു ഒഡീഷയിലേക്കു പോയ ബസ് അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 70ഓളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്.
RELATED STORIES
ഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMTഇസ്രായേലിന്റെ പൊട്ടാത്ത മിസൈല്‍ പരിഷ്കരിച്ച് തിരിച്ചുവിട്ട്...
24 Nov 2024 1:25 PM GMT