Sub Lead

മദ്യപിച്ച് വാഹനമോടിച്ചതിനു കൊവിഡ് സെല്ലിലെ പോലിസുകാരനെതിരേ കേസ്

മദ്യപിച്ച് വാഹനമോടിച്ചതിനു കൊവിഡ് സെല്ലിലെ പോലിസുകാരനെതിരേ കേസ്
X

കല്‍പ്പറ്റ: വയനാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ച കൊറോണ സെല്ലിലെ പോലിസുകാരനെതിരെ കേസെടുത്തു. കൊറോണ സെല്ലിലെ എഎസ്‌ഐ മോഹനനെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേണിച്ചിറ പോലിസ് കേസെടുത്തത്. മദ്യപിച്ചു വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എഎസ്‌ഐയുടെ വാഹനം തടയുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി. രക്ത പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it