Sub Lead

സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ ഘട്ട ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയും

പൗരത്വ വിഷയത്തില്‍ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ജാതി, മതം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുളള നിര്‍ദേശം.

സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ ഘട്ട ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയും
X

തിരുവനന്തപുരം: സെൻസസിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയുമായി ജില്ലാ തലങ്ങളിൽ നടക്കും. ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ ഘട്ടമായി വീടുകളുടെ പട്ടിക തയാറാക്കാനുള്ള പരിശീലനമാണ് നൽകുന്നത്. സെൻസസ് പ്രക്രിയ, ചോദ്യങ്ങൾ, സെന്‍സസ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളിലാകും പരിശീലനം.

കെട്ടിട നമ്പർ, വീടിന്‍റെ അവസ്ഥ, കുടുംബനാഥന്‍റെ പേര്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 31 ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. പൗരത്വ വിഷയത്തില്‍ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ജാതി, മതം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുളള നിര്‍ദേശം. കേരളത്തില്‍ 77,000 ഉദ്യോഗസ്ഥരെയാണ് കണക്കെടുപ്പിനായി നിയോഗിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.

Next Story

RELATED STORIES

Share it