- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമായി ചിത്രീകരിക്കുന്നു; ഇത് സ്ഥിരം തുറുപ്പ് ചീട്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍
സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ ടി കുറ്റപ്പെടുത്തി.
പുലാമന്തോള്‍: വഖ്ഫ് നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുസ്‌ലിം ലീഗ് വര്‍ഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി മുസ്‌ലിം ലീഗ്.
മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി ലീഗ് സംസാരിക്കുമ്പോള്‍ അത് വര്‍ഗീയമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്ഥിരം തുറുപ്പ് ചീട്ടാണത്. സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ ടി കുറ്റപ്പെടുത്തി.
മൗലികമായ കാര്യങ്ങളില്‍ ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറല്ല. ലീഗ് പല വിഷയങ്ങളിലും പ്രതികരിക്കുന്നത് സിപിഎമ്മിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വഖ്ഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കും. സമാന ചിന്താഗതിയുള്ള ആരുമായും ഒത്തുചേര്‍ന്ന് ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. എല്ലാവരേയും യോജിപ്പിച്ച് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവുമെന്നും ഇ ടി വ്യക്തമാക്കി.
മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി ലീഗിനെതിരേ തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചിരുന്നു. വഖഫ് വിഷയം വര്‍ഗീയമായി ഉപയോഗിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT