Sub Lead

'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍ക്ക് നേരെ ആക്രമണം; ഡിവൈഡറില്‍ കെട്ടിയിട്ട് അടിച്ചു (വീഡിയോ)

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍ക്ക് നേരെ ആക്രമണം; ഡിവൈഡറില്‍ കെട്ടിയിട്ട് അടിച്ചു (വീഡിയോ)
X

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ആള്‍ക്കൂട്ട കെട്ടിയിട്ട് മര്‍ദിച്ചതായി ക്രിസ്ത്യന്‍ പാസ്റ്റര്‍. ഫെബ്രുവരി 25 ന് രാവിലെ 10.50 നും 12.30 നും ഇടയിലാണ് സംഭവം നടന്നതെന്ന് 35 കാരനായ കേലോം കല്യാണ്‍ ടെറ്റ് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു മര്‍ദനം. 'ഡിവൈഡറില്‍ കെട്ടിയിട്ട്, 'ജയ് ശ്രീറാം' വിളിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്'. പാസ്റ്റര്‍ പറഞ്ഞു. സംഭവത്തില്‍ ഫെബ്രുവരി 27 ന് സൗത്ത് ഡല്‍ഹിയിലെ മൈദാന്‍ ഗാര്‍ഹി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

സുഹൃത്തിനെ കാണാനാണ് ഭാട്ടി മൈന്‍സ് ഏരിയയിലേക്ക് പോയതെന്നാണ് പരാതിയില്‍ പറയുന്നത്. അദ്ദേഹം പോകുമ്പോള്‍, ചില പ്രദേശവാസികള്‍ അവനെ ആക്രമിക്കുകയും 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

'എന്തുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു,' ടെറ്റ് സ്‌ക്രോള്‍ ന്യൂസിനോട് പറഞ്ഞു. 'കാലു ഭായിയെ (സുഹൃത്ത്) കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു, അപ്പോഴാണ് അവര്‍ ഫോണില്‍ വിളിച്ച മറ്റൊരാള്‍ ആ പ്രദേശത്തെത്തിയത്.

തുടര്‍ന്ന് സംഘര്‍ഷം അക്രമാസക്തമായി. അവര്‍ പരസ്പരം സംസാരിക്കുകയും മതപരിവര്‍ത്തനം ആരോപിച്ച് എന്നെ കുറ്റപ്പെടുത്തുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു. 'അവര്‍ എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി, എന്റെ ഫോണും എന്റെ ബൈബിളും എന്റെ ബാഗും എന്റെ ബൈക്കിന്റെ പേപ്പറുകളും മറ്റ് പ്രധാന പേപ്പറുകളും എടുത്തു. മര്‍ദിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി.

തന്നെ മര്‍ദിക്കുന്നതിനെ ചില സ്ത്രീകള്‍ എതിര്‍ത്തു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പുരുഷന്മാരോട് ആവശ്യപ്പെട്ടതായും ടെറ്റ് പറഞ്ഞു. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനായി ടെറ്റിനെ കാറില്‍ കയറ്റി.

'എസ്എച്ച്ഒയുടെ ധസ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഫോണ്‍ എടുത്തില്ലെന്ന് കൂടിനിന്നവരില്‍ ചിലര്‍ പറഞ്ഞു. അവര്‍ എന്നെ ഫത്തേപൂര്‍ ബേഡി ചൗക്ക് ക്രോസ്‌റോഡിലേക്ക് കൊണ്ടുപോയി, അവിടെ അവര്‍ എന്റെ രണ്ട് കൈകളും റോഡിന്റെ ഡിവൈഡറില്‍ കെട്ടിയിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ വന്നതാണെന്ന് പറഞ്ഞ് ആളുകളെ കൂട്ടി. ജനമധ്യത്തില്‍ ഇട്ട് ക്രൂരമായി മര്‍ദിച്ചു. കേലോം കല്യാണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it