Sub Lead

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം പൗരത്വ ഭേദഗതി ബില്ല്

മറ്റുവിഷയങ്ങളില്‍ ഭിന്നാഭിപ്രായമുള്ള കക്ഷികള്‍ പൗരത്വബില്ലിന്റെ വിഷയത്തില്‍ ഒരേ നിലപാടാണ് മൂന്നു സംസ്ഥാനങ്ങളിലും സ്വീകരിക്കുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം പൗരത്വ ഭേദഗതി ബില്ല്
X

ഗുവാഹതി: നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി ബില്ല്. മറ്റുവിഷയങ്ങളില്‍ ഭിന്നാഭിപ്രായമുള്ള കക്ഷികള്‍ പൗരത്വബില്ലിന്റെ വിഷയത്തില്‍ ഒരേ നിലപാടാണ് മൂന്നു സംസ്ഥാനങ്ങളിലും സ്വീകരിക്കുന്നത്. പൗരത്വ ബില്ലിനോടുള്ള എതിര്‍പ്പിന്റെ കാര്യത്തില്‍ കക്ഷികള്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടുകഴിഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലും ബില്ലിനൊപ്പം പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയാവുന്നുണ്ട്. നാഗ സമാധാന ശ്രമം പരിഹാരത്തിലെത്തിക്കുക, നാഗ ഹില്‍ മേഖലയും സമതലവുമായുള്ള അന്തരം കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്നത്. എന്നാല്‍ ഇവയെയെല്ലാം മറികടന്നുള്ള പ്രാധാന്യമാണ് പൗരത്വ ഭേദഗതി ബില്ല് തള്ളിക്കളയുക എന്ന ആവശ്യത്തിന് മൂന്നു സംസ്ഥാനങ്ങളിലും വന്നുചേര്‍ന്നിട്ടുള്ളത്. മിസോറാമിലാണ് ഈ ആവശ്യം ഏറ്റവും ശക്തം. തദ്ദേശീയ മിസോ ജനതയെ പ്രതികൂലമായി ബാധിക്കുന്നതാണ് ബില്ലെന്ന് മിസോറാമില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ വ്യക്തമാക്കി.

മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ സീറ്റുകളാണുള്ളത്. രണ്ടെണ്ണം മണിപ്പൂരിലും ഓരോന്ന് വീതം മിസോറാമിലും നാഗാലാന്‍ഡിലും. നാഗാലാന്‍ഡിലെ സിറ്റിങ് എംപി ഭരണകക്ഷിയും ബിജെപി സഖ്യകക്ഷിയുമായ നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയില്‍നിന്നാണ്. മണിപ്പൂരില്‍ നിന്നും മിസോറാമില്‍ നിന്നും ലോക്‌സഭയിലെത്തിയത് കോണ്‍ഗ്രസ് എംപിമാരും. പ്രാദേശിക കക്ഷികളോട് സഖ്യമുണ്ടാക്കുക എന്ന തന്ത്രമാണ് ബിജെപി മണിപ്പൂരിലും നാഗാലാന്‍ഡിലും സ്വീകരിക്കുക. മിസോറാമില്‍ ന്യൂനപക്ഷമായ ചക്മ സമുദായാംഗത്തില്‍ നിന്നാണ് ബിജെപി അവരുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലുള്ള മിസോ നാഷനല്‍ ഫ്രണ്ടാണ് സംസ്ഥാനം ഭരിക്കുന്നതെന്ന സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡില്‍ 38.84 ശതമാനം വോട്ടുകള്‍ എന്‍പിഎഫ് നേടിയപ്പോള്‍ എന്‍ഡിപിപി 25.21 ശതമാനവും, ബിജെപി 15.33 ശതമാനവും, കോണ്‍ഗ്രസ്് 2.07 ശതമാനവും വോട്ടുകളാണ് നേടിയത്. മിസോറാമില്‍ 37.58 ശതമാനം വോട്ടാണ് ഭരണകക്ഷി എംഎന്‍എഫ് നേടിയത്. കോണ്‍ഗ്രസ് 30.15 ശതമാനവും ഇസഡ്പിഎം 22.9 ശതമാനവും ബിജെപി 8.04 ശതമാനവും വോട്ടുകള്‍ നേടി. മണിപൂരില്‍ കോണ്‍ഗ്രസ് 40.53 ശതമാനം, ബിജെപി 34.11 ശതമാനം എനന്നിങ്ങനെയായിരുന്നു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം.

Next Story

RELATED STORIES

Share it