Sub Lead

സിഐടിയു സമരം: കണ്ണൂരില്‍ ഒരു സ്ഥാപനം കൂടി അടച്ചുപൂട്ടി

സിഐടിയു നേതാക്കളുടെ ഭീഷണി മൂലമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് കടയുടമ പറഞ്ഞു.

സിഐടിയു സമരം: കണ്ണൂരില്‍ ഒരു സ്ഥാപനം കൂടി അടച്ചുപൂട്ടി
X

കണ്ണൂര്‍: സിഐടിയു സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ മറ്റൊരു സ്ഥാപനം കൂടി അടച്ചുപൂട്ടി. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന ഹാര്‍ഡ് വെയര്‍ സ്ഥാപനമാണ് തൊഴില്‍ സമരത്തെ തുടര്‍ന്ന് താഴിട്ടത്. സിഐടിയു നേതാക്കളുടെ ഭീഷണി മൂലമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് കടയുടമ പറഞ്ഞു.

കണ്ണൂര്‍ മാതമംഗലത്ത് സിഐടിയു സമരത്തെ തുടര്‍ന്ന് ഹാര്‍ഡ് വെയര്‍ സ്ഥാപനം അടച്ചു പൂട്ടിയത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് തൊഴില്‍ സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ മറ്റൊരു സ്ഥാപനത്തിന് കൂടി പൂട്ടു വീഴുന്നത്.

മാടായിത്തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനമാണ് സിഐടിയു സമരത്തെ തുടര്‍ന്ന് അടച്ചത്. കഴിഞ്ഞ മാസം 23നാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നാലെ തൊഴില്‍ നിഷേധം ആരോപിച്ച് കടക്ക് മുന്നില്‍ സിഐടിയു സമരം തുടങ്ങി. യൂനിയന്‍ അംഗങ്ങളായ തൊഴിലാളികളെ കയറ്റിറക്കിന് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിഐടിയു സമരം.

എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ കടയുടമ തയ്യാറായില്ല. ഇതോടെ കടയിലേക്കുള്ള കയറ്റിറക്ക് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. പോലിസിന്റെ മധ്യസ്ഥതയില്‍ രണ്ട് വട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് കട അടച്ചു പൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്.

ബാങ്കില്‍ നിന്നും മറ്റും കടമെടുത്താണ് 70 ലക്ഷത്തോളം രൂപയുടെ സാധങ്ങള്‍ വാങ്ങിയതെന്നും കടയുടമ പറയുന്നു. കടക്ക് മുന്നില്‍ സിഐടിയു നടത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ട് കടയുടമ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

Next Story

RELATED STORIES

Share it