- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരന്‍ അന്തരിച്ചു
കണ്ണൂര്‍: പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരന്‍ അന്തരിച്ചു. കണ്ണൂരിലെ രാഷ്ട്രീയ-സഹകരണ-സാമൂഹിക-സാംസ്‌ക്കാരിക മണ്ഡലത്തലെ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം എം വി രാഘവന്റെ സന്തതസഹചാരിയായാണ് അറിയപ്പെടുന്നത്. അഴീക്കോടന്‍ രാഘവനോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സി പി ദാമോദരന്‍ 1965 മുതല്‍ കണ്ണൂര്‍ സഹകരണ പ്രസ്സില്‍ ജോലി ചെയ്ത് സഹകരണ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ കോ-ഓപറേറ്റീവ് പ്രസ്, കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്, എകെജി ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ അര്‍ബന്‍ സഹകരണ സംഘം, പരിയാരം സഹകരണ കാന്റീന്‍ സൊസൈറ്റി എന്നിവ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കണ്ണൂര്‍ റെഡ് സ്റ്റാര്‍ സ്‌പോട്‌സ് ക്ലബ്ബ് മുന്‍ പ്രസിഡന്റാണ്.
1939 കുറ്റൂരില്‍ പരേതരായ ആര്‍ കെ കണ്ണന്റെയും സി പി കുഞ്ഞാതിയുടെയും മകനായാണ് ജനനം. ഭാര്യ വസുമതി(ഹാന്‍വീവ് മുന്‍ ജീവനക്കാരി). സഹോദരങ്ങള്‍: രാഘവന്‍, സാവിത്രി, ശാരദ, സി പി നാരായണന്‍(മുന്‍ എംഎല്‍എ), കാര്‍ത്ത്യായനി. മക്കള്‍: വിദ്യ(എല്‍ഐസി കോഴിക്കോട്), വിനോദ്(ബിസിനസ്, കോഴിക്കോട്), വിനീത(ആര്‍ക്കിടെക്റ്റ്, ഉരാളുങ്കല്‍ സൊസൈറ്റി). മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, അനില്‍ പല്ലേരി.
സി പി ദാമോദരന്റെ ഭൗതികശരീരം രാവിലെ 8നു പുഴാതി ഹൗസിങ് കോളനിയിലെ വീട്ടില്‍ എത്തിക്കും. 11 മുതല്‍ 12 വരെ കണ്ണൂര്‍ ജവഹര്‍ ലൈബറി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം പയ്യാംമ്പലത്ത് സംസ്‌കരിക്കും.
CMP leader CP Damodaran has passed away
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT