Sub Lead

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രിംകോടതിയില്‍

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തമിഴ്‌നാട്ടിലെ 50 ലക്ഷം മുസ്‌ലിംകളുടെയും രാജ്യത്തെ 20 കോടി മുസ്‌ലിംകളുടെയും ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ഹരജിയില്‍ ഡി രാജ ചൂണ്ടിക്കാട്ടി. വഖ്ഫ് നിയമഭേദഗതിക്കെതിരെ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, എസ്ഡിപിഐ, ഡിഎംകെ, എഐഎംഐഎം, കോണ്‍ഗ്രസ്, എഎപി, മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, തമിഴക വെട്രി കഴകം തുടങ്ങി നിരവധി പാര്‍ട്ടികളും സംഘടനകളും ഹരജികള്‍ നല്‍കിയിട്ടുണ്ട്. ഹരജികള്‍ ഈ മാസം 16ന് സുപ്രിംകോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it