Sub Lead

സഖാവ് കുഞ്ഞാലി വധം ഇ.എം.എസിന്റെ അറിവോടെയോ?

അച്യുതമേനോന്‍ മന്ത്രിസഭയിലെ എം.എന്‍ ഗോവിന്ദന്‍ നായര്‍ രാജ്യത്താദ്യമായി ലക്ഷംവീട് പദ്ധതി ആരംഭിക്കുന്നതിനും മുമ്പു പാവങ്ങള്‍ക്ക് വീടു വയ്ക്കാന്‍ ഭൂപ്രഭുക്കളുടെ സ്ഥലം പിടിച്ചെടുത്തു നല്‍കിയ വിപ്ലവകാരിയായിരുന്നു കുഞ്ഞാലി.

സഖാവ് കുഞ്ഞാലി വധം ഇ.എം.എസിന്റെ അറിവോടെയോ?
X

കെ.എന്‍ നവാസ് അലി

സി.പി.എം എം.എല്‍.എ ആയിരുന്ന കെ കുഞ്ഞാലി വെടിയേറ്റു മരിച്ച് 50 വര്‍ഷം തികയുന്നു. ഏറനാട്ടില്‍ വിപ്ലവ നക്ഷത്രമായി ഉദിച്ചുയര്‍ന്ന് 1969 ജൂലൈയില്‍ അകാലത്തില്‍ പൊലിഞ്ഞ കെ. കുഞ്ഞാലി എം.എല്‍.എക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ആദ്യ തിരഞ്ഞെടുപ്പു ജയിലില്‍ കിടന്നു നേരിട്ടു വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ജനനേതാവാണ് അദ്ദേഹം. കുഞ്ഞാലി വധക്കേസില്‍ ഒന്നാം പ്രതി ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ ആദ്യ തോല്‍വിയും കുഞ്ഞാലിയുടെ ആദ്യ വിജയവുമായിരുന്നു അത്. അച്യുതമേനോന്‍ മന്ത്രിസഭയിലെ എം.എന്‍ ഗോവിന്ദന്‍ നായര്‍ രാജ്യത്താദ്യമായി ലക്ഷംവീട് പദ്ധതി ആരംഭിക്കുന്നതിനും മുമ്പു പാവങ്ങള്‍ക്ക് വീടു വയ്ക്കാന്‍ ഭൂപ്രഭുക്കളുടെ സ്ഥലം പിടിച്ചെടുത്തു നല്‍കിയ വിപ്ലവകാരിയായിരുന്നു കുഞ്ഞാലി. ഏതു വന്‍കിടക്കാരന്റെതാണെങ്കിലും അത് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്കു നല്‍കാനുള്ള കുഞ്ഞാലിയുടെ ഉറച്ച തീരുമാനത്തില്‍ പാര്‍ട്ടിയില്‍ പോലും ശത്രുക്കളുണ്ടായി.



കഷ്ടപ്പെടുന്നവര്‍ക്കൊപ്പം നിലനില്‍ക്കുമെന്ന് കുഞ്ഞാലിയുടെ രാഷ്ട്രീയം. കാട് വെട്ടിത്തെളിച്ചവര്‍ക്കു രണ്ട് ഏക്കര്‍ ഭൂമി വീതം നല്‍കി. പൂളപ്പാടം അങ്ങനെ കുഞ്ഞാലിക്കോളനിയായി. പിന്നെയും ഭൂരഹിതര്‍ എത്തി. അവരെ നിലമ്പൂര്‍ കോവിലകത്തിന്റെ വനത്തില്‍ തന്നെ കുടിയിരുത്താന്‍ കുഞ്ഞാലി തീരുമാനിച്ചു. കോവിലകത്തെ പിണക്കുന്ന നീക്കത്തെ എന്തിന്റെ പേരിലായാലും അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍.

സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും ഇതിനെ എതിര്‍ത്തു. ഇതിന്റെ പേരില്‍ പല പ്രാവശ്യം കുഞ്ഞാലിയുമായി തര്‍ക്കമുണ്ടായി. സഖാവ് കുഞ്ഞാലിയുടെ വധത്തിലേക്കു നയിച്ച കാരണങ്ങളിലൂടെയുള്ള അന്വേഷണം അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരിലൊരാളായ രാജന്റെ വെളിപ്പെടുത്തലുകളിലൂടെ...തേജസ് വീക്കിലി ജൂലായ് 26 ലക്കം വിപണിയില്‍

Next Story

RELATED STORIES

Share it