Sub Lead

വീട്ടിലെ മാമോദീസ ചടങ്ങിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

വീട്ടിലെ മാമോദീസ ചടങ്ങിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു
X

കൊച്ചി: വീട്ടിലെ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് കൊല്ലപ്പെട്ടത്. അനില്‍കുമാറും മാമോദീസാ ചടങ്ങ് നടത്തിയ കുട്ടിയുടെ മാതൃസഹോദരന്‍ ജിതിനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും പിന്നീട് വീട്ടില്‍ നിന്നും പിരിഞ്ഞ് പോവുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിനടുത്ത് വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരണപ്പെടുകയുമായിരുന്നു. പള്ളുരുത്തി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജിതിന്‍ നിലവില്‍ പോലിസ് കസ്റ്റഡിയിലാണെന്നും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it