Sub Lead

ബിജെപി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും 1കോടി 80ലക്ഷം പിടിച്ചു;വോട്ടിന് കാശ് ആരോപണവുമായി കോണ്‍ഗ്രസ്

ചൗക്കീദാര്‍ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സുര്‍ജേവാല പറഞ്ഞു.

ബിജെപി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും 1കോടി 80ലക്ഷം പിടിച്ചു;വോട്ടിന് കാശ് ആരോപണവുമായി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: അരുണാചലില്‍ മോദിയുടെ റാലി തുടങ്ങാനിരിക്കെ ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വോട്ടിന് കാശ് ആരോപണം ഉന്നയിച്ചത്. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താമാധ്യമങ്ങളോട് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ആരോപണം ഉന്നയിച്ചത്. മോദിയുടെ റാലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു മുമ്പും പണവുമായി പിടിക്കപ്പെട്ടതാണെന്നും സുര്‍ജേവാല പറഞ്ഞു.

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.അരുണാചലിലെ പസീഗഢില്‍ ഇന്ന് മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇന്നലെ രാത്രി പണം പിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. അഞ്ച് വാഹനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

ചൗക്കീദാര്‍ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സുര്‍ജേവാല പറഞ്ഞു. വെസ്റ്റ് അരുണാചല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ തപീര്‍ ഗാവുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it