Sub Lead

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്: എതിര്‍ കക്ഷിയില്ലാതെ കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്: എതിര്‍ കക്ഷിയില്ലാതെ കോണ്‍ഗ്രസ്
X

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബിജെപിയില്‍ നിന്ന് മല്‍സരിക്കുന്ന കിസാന്‍ കാതോറിനെ പാര്‍ട്ടി പിന്‍വലിച്ചു. ബിജെപി മുന്‍ എംപിയും കോണ്‍ഗ്രസ് എംഎല്‍എയുമായ നാനാ പട്ടോളെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. എന്നാല്‍ കിസാന്‍ കാതോറിനെ പാര്‍ട്ടി പിന്‍വലിച്ചതോടെ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്നാണ് പ്രതീക്ഷ ഇന്നലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. അതിനാല്‍ ഇതിലും ജയം തങ്ങള്‍ക്കൊപ്പമാണെന്ന വലിയ ആത്മവിശ്വാസത്തിലാണ് ത്രികക്ഷി സര്‍ക്കാര്‍. നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന നാനോ പട്ടോലെ 2009ല്‍ ബിജെപിയിലേക്ക് ചേക്കേറി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭണ്ഡാരഗോണ്ഡിയ മണ്ഡലത്തില്‍ എന്‍സിപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ച് എംപിയായി. പിന്നീട് 2017 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അദ്ദേഹം വീണ്ടും ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലേക്ക് വന്നു.

Next Story

RELATED STORIES

Share it