Sub Lead

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് 2014ല്‍ ബിജെപി പറഞ്ഞു; കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് 2014ല്‍ ബിജെപി പറഞ്ഞു; കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി
X
ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു. '2014ല്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു, ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു അവരുടെ വാഗ്ദാനം.

ഇന്ന് യുവാക്കളുടെ അവസ്ഥ പരിതാപകരമാണ്, വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണ്.

ഞാന്‍ ഇന്ന് കര്‍ണാടകയില്‍ അത്തരം നിരവധി യുവാക്കളെ കണ്ടു, അവരെ ശ്രദ്ധിച്ചു, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഭാവി നയം അവരുമായി ചര്‍ച്ച ചെയ്തു.

ജോഡോ യാത്ര തൊഴിലില്ലായ്മക്കെതിരെ ശബ്ദമുയര്‍ത്തുന്നു, ധാരാളം യുവാക്കള്‍ ഞങ്ങളോടൊപ്പം ചേരുന്നു. നിങ്ങളും വന്ന് ശബ്ദമുയര്‍ത്തൂ, ഞങ്ങള്‍ ഒരുമിച്ച് തൊഴിലില്ലായ്മക്കെതിരെ പോരാടും,' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.





Next Story

RELATED STORIES

Share it