Sub Lead

ഒരൊറ്റ സീറ്റിന്‍മേലുള്ള തര്‍ക്കത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സിപിഐ എന്നിവയാണ് സഖ്യത്തിലെ മറ്റു കക്ഷികള്‍. തിരഞ്ഞെടുപ്പ് അടുത്തെങ്കിലും സഖ്യത്തിന്റെ സീറ്റു പങ്കുവയ്ക്കല്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ഒരൊറ്റ സീറ്റിന്‍മേലുള്ള തര്‍ക്കത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒരൊറ്റ സീറ്റിന്‍മേലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായി കോണ്‍ഗ്രസ്-ആര്‍ജെഡി(രാഷ്ട്രീയ ജനതാദള്‍) സഖ്യം. ഈ വര്‍ഷം ജനുവരിയിലാണ് കോണ്‍ഗ്രസും ആര്‍ജെഡിയും അടക്കമുള്ള കക്ഷികള്‍ ജാര്‍ഖണ്ഡില്‍ മഹാസഖ്യം രൂപീകരിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സിപിഐ എന്നിവയാണ് സഖ്യത്തിലെ മറ്റു കക്ഷികള്‍. കോണ്‍ഗ്രസിന് ഏഴ് സീറ്റും ജെഎംഎംന് 4 സീറ്റും ജെവിഎംന് 2 സീറ്റും നല്‍കാനാണ് സഖ്യത്തിലെ ധാരണ. ആര്‍ജെഡിക്ക് ഒരു സീറ്റും നല്‍കും. ഇന്നലെ ആര്‍ജെഡി ഒഴികെയുള്ള കക്ഷികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, രണ്ട് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ആര്‍ജെഡിയുടെ ആവശ്യം. ആകെ 14 ലോക്‌സഭാ സീറ്റുള്ള ജാര്‍ഖണ്ഡിലെ ചത്ര സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് മഹാസഖ്യം അന്തിമ തീരുമാനത്തിലെത്തുന്നത് വൈകാന്‍ കാരണം. ചത്ര മണ്ഡലം ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വിസമ്മതിക്കുകയായിരുന്നു. പകരം ജെവിഎം മല്‍സരിക്കാന്‍ തീരുമാനിച്ച പലാമു മണ്ഡലം ആര്‍ജെഡിക്ക് നല്‍കുകയും ചെയ്തിരുന്നു. 1999ലും 2004ലു ചത്രയില്‍ നിന്ന് മല്‍സരിച്ചു വിജയിച്ചു എന്നതാണ് സീറ്റ് അവകാശപ്പെടുന്ന ആര്‍ജെഡി മുന്നോട്ട് വയ്ക്കുന്ന വാദം.

ചത്ര സീറ്റിനായി തങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശമുള്ളതായ ആര്‍ജെഡി പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതായി ആര്‍ജെഡി ജനറല്‍ സെക്രട്ടറി സഞ്ജയ് യാദവ് പ്രതികരിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും ആവശ്യമെങ്കില്‍ സഖ്യത്തില്‍നിന്നു പുറത്തുപോവുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേമയം, സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിങ് പറഞ്ഞു. ആര്‍ജെഡിക്ക് പലാമു സീറ്റ് നല്‍കിയിട്ടുണ്ടെന്നും അതിലധികമൊന്നും പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ട സീറ്റ് ചര്‍ച്ചയില്‍ ചത്ര സീറ്റ് ആര്‍ജെഡിക്കും പലാമു സീറ്റ് ജെവിഎമ്മിനും നല്‍കാനായിരുന്നു ധാരണയിലെത്തിയത്. എന്നാല്‍, പലാമു സീറ്റ് ഏറ്റെടുക്കാന്‍ ജെവിഎം വിസമ്മതിക്കുകയും ആര്‍ജെഡിക്ക് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഗോദ്ദ ലോക്‌സഭാ സീറ്റിനുവേണ്ടിയായിരുന്നു ജെവിഎം പലാമു സീറ്റില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ചത്.

ചത്ര സീറ്റിലേക്കായി ബീഹാറില്‍ നിന്നുള്ള സുഭാസ് യാദവിനെയാണ് ആര്‍ജെഡി പരിഗണിക്കുന്നത്. സുഭാസ് യാദവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് അന്നപൂര്‍ണ ദേവിക്ക് നീരസമുണ്ടായിരുന്നതായാണ് ആര്‍ജെഡി നേതാക്കളില്‍നിന്ന് അറിയാന്‍ സാധിക്കുന്നത്. പാര്‍ട്ടിയുമായുള്ള ഭിന്നതകളുടെ പേരില്‍ അന്നപൂര്‍ണ ദേവി ആര്‍ജെി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുഭാസ് യാദവിന്റെ സ്ഥാനാര്‍ഥിത്വ വിഷയവും അന്നപൂര്‍ണാദേവിയുടെ കാലുമാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it