- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
BY BSR25 March 2023 1:00 PM GMT

X
BSR25 March 2023 1:00 PM GMT
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരേ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി രാജ്ഘട്ടിന് മുന്നില്‍ നാളെ രാവിലെ 10 മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹമിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും നടത്തിയ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ അത് സമുദായത്തിന്റെ പേരില്‍ ചാരാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ല. ജനാധിപത്യത്തെ തകര്‍ക്കുന്ന ഫാഷിസ്റ്റ് നടപടി ബിജെപിയെ തിരിഞ്ഞുകൊത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന നയമാണ് ബിജെപിയുടേത്. ജനാധിപത്യം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. സംസ്ഥാനങ്ങളിലെ അഭിപ്രായവ്യത്യാസം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് ഇന്നലെ അയോഗ്യനാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിനാലാണ് എനിക്കെതിരേ നീങ്ങുന്നത്. ഇതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Next Story
RELATED STORIES
രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നു...
21 April 2025 5:38 PM GMTസൂപ്പര്‍ കപ്പ്; ഗോകുലം കേരള പുറത്ത്; എഫ് സി ഗോവ ക്വാര്‍ട്ടറില്‍
21 April 2025 5:18 PM GMTബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട്...
21 April 2025 4:53 PM GMTടെനി ജോപ്പന്റെ കാറിടിച്ച് യുവാവ് മരിച്ചു; ജോപ്പന് മദ്യലഹരിയില്‍...
21 April 2025 4:44 PM GMT''ലവ് ജിഹാദ്'' ആരോപണമുന്നയിച്ച് മുസ്ലിം സ്ഥാപനങ്ങള്‍ക്ക് തീയിട്ട്...
21 April 2025 4:33 PM GMTയുപിയിലെ സോനബദ്രയില്‍ അംബേദ്ക്കര്‍ പ്രതിമയുടെ തലവെട്ടി; ആഗ്രയില്‍...
21 April 2025 4:03 PM GMT