- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിക്കണം: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ന്യൂഡല്‍ഹി: രാജ്യത്ത് നിയമസഹായം ആവശ്യമുള്ള എല്ലാ ജനങ്ങള്‍ക്കും അത് എത്തിക്കാന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ പ്രതിജ്ഞാബദ്ധമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും നിയമസഹായം ആവശ്യമുള്ള എഴുപത് ശതമാനം ജനതയ്ക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ സൗജന്യമായി നിയമപരിരക്ഷ ഉറപ്പാക്കി വരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം വരും നാളുകളില്‍ കൂടുതല്‍ വളരുമെന്നും ഇത് പുതിയ തലങ്ങളിലെത്തും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സമൂഹം ചേര്‍ന്ന് അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
യുഎഇയിലെ ഭൂരിഭാഗം വരുന്ന വിദേശ പൗരന്മാര് ഇന്ത്യക്കാരായതും, യുഎഇയുടെ വികസനത്തില്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിയ്ക്കുകയും ചെയ്തതുമാണ് ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ദൃഢമാകാന്‍ കാരണം. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ തനിക്ക് നിങ്ങളോട് ഒന്നും ഉറപ്പ് നല്‍കാനാവില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സ്ഥാപനങ്ങള്‍ക്കായി നിയമസഹായത്തിന് കേന്ദ്രം രൂപീകരിയ്ക്കുന്നത് ആലോചിയ്ക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിനോട് ആവശ്യപ്പെട്ടു.
പ്രതികളുടെ കൈമാറ്റം സംബന്ധിച്ച് 175 ഉത്തരവുകളും 105 അപേക്ഷകളും തന്റെ പരിഗണനയ്ക്ക് എത്തിയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അബുദാബിയില്‍ ചീഫ് ജസ്റ്റിസ് പങ്കെടുത്ത യോഗത്തില്‍ ഉഭയകക്ഷി കരാറുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിയ്ക്കുന്നതും ചര്‍ച്ചയായി. ഇതിനോട് അനുകൂലമായതും പ്രോത്സാഹനപരമായതുമായ പ്രതികരണമാണുണ്ടായതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതി ന്യായ വിഷയങ്ങളില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ കൈകോര്‍ത്ത് മുന്നോട്ട് പോകുന്നത് എടുത്ത് പറഞ്ഞ അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യുഎഇയും തമ്മില്‍ കോടതി വിധികള്‍ നടപ്പാക്കുന്നതിലും, പ്രതികളുടെ കൈമാറ്റത്തിലും, സിവില്‍ ക്രിമിനല്‍ വിഷയങ്ങളിലെ നിയമ സഹായത്തിലും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വലിയ സഹകരണം നിലനില്‍ക്കെ ഇത്തരം കരാറുകള്‍ ഏറെ പ്രധാനപ്പെട്ടതും മൂല്യമുള്ളതുമാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
RELATED STORIES
ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാനുസൃത...
13 April 2025 2:46 PM GMTആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ...
13 April 2025 2:21 PM GMTവിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ...
13 April 2025 12:42 PM GMTആര്‍എസ്എസ് ബന്ധമുളള ജേണലിസം കോളജിന് ജെഎന്‍യു അംഗീകാരം: മാനദണ്ഡങ്ങള്‍...
13 April 2025 12:41 PM GMTസീറ്റില്‍ കയറുന്നതിന് മുന്‍പ് കാറിന് വലം വെയ്ക്കണം;...
13 April 2025 12:27 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബംഗാളിൽ അഫ്സ്പ...
13 April 2025 12:04 PM GMT