Sub Lead

കാസര്‍കോട്ടെ കൊറോണ രോഗിയുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട്ടെ കൊറോണ രോഗിയുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു
X

കാസര്‍കോട്: കാസര്‍കോട്ടെ കൊറോണ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാവാത്തതിനാല്‍ പൂര്‍ണമായ റൂട്ട്മാപ്പ് പുറത്തുവിടാനായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഇദ്ദേഹം നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത്തരം വിവരങ്ങളൊന്നും റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുമ്പ് പല രോഗികളും നല്‍കിയതു പോലുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കാനാവുന്നില്ലെന്ന് നേരത്തേ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കലക്ടറുടെ വാദം തെറ്റാണെന്നാണ് കൊറോണ രോഗിയുടെ വാദം.


കൊറോണ രോഗിയായ യുവാവ് ദുബയില്‍ നിന്നെത്തിയ ശേഷം ചില വ്യാപാര കേന്ദ്രങ്ങളിലും മറ്റും പോയതായും വിവാഹം, മറ്റു ചടങ്ങുകളില്‍ പങ്കെടുത്തതായും മനസ്സിലായിട്ടുണ്ട്. ഏതായാലും കാസര്‍കോട് ജില്ലയെയാകെ സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് നയിച്ച വിധത്തില്‍ കൊറോണ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്യുകയും പൂര്‍ണ വിവരങ്ങള്‍ കൈമാറാതിരിക്കുകയും ചെയ്ത ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു.










Next Story

RELATED STORIES

Share it