Sub Lead

ഡല്‍ഹി കലാപക്കേസ്: 10 മുസ് ലിംകളെ കോടതി വെറുതെവിട്ടു

ഡല്‍ഹി കലാപക്കേസ്: 10 മുസ് ലിംകളെ കോടതി വെറുതെവിട്ടു
X

ന്യൂഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ 10 മുസ് ലിംകളെ ഡല്‍ഹി കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. പോലിസ് ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍കര്‍ദൂമ കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല കുറ്റവിമുക്തരാക്കിയത്. മുഹമ്മദ് ഷാനവാസ് എന്ന ഷാനു, മുഹമ്മദ് ഷോയിബ്, ഷാരൂഖ് പത്താന്‍, റാഷിദ് എന്ന രാജ, ആസാദ്, അഷ്‌റഫ് അലി, പര്‍വേസ്, മുഹമ്മദ് ഫൈസല്‍, റാഷിദ് എന്ന മോനു, മുഹമ്മദ് താഹിര്‍ എന്നിവരെയാണ് വെറുതെവിട്ടത്. 2021 ഡിസംബര്‍ ഏഴിനാണ് 10 പേര്‍ക്കെതിരേ ഐപിസി 147, 148, 436, 454, 392, 452, 427, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കലാപത്തിനിടെ പ്രതികള്‍ തന്റെ വീട്ടില്‍ കയറി വിവിധ സാധനങ്ങള്‍ കൊള്ളയടിക്കുകയും ഫര്‍ണിച്ചറുകള്‍ കത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് നരേന്ദര്‍ കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. കെട്ടിടത്തിലുണ്ടായിരുന്ന കട തകര്‍ത്തതായും പരാതിയുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ സാക്ഷികളായ ഹെഡ് കോണ്‍സ്റ്റബിളും എഎസ്‌ഐയും ഉള്‍പ്പെടെ മൂന്ന് പേര്‍ നല്‍കിയ മൊഴിയിലെ വൈരുധ്യം കോടതി ചൂണ്ടിക്കാട്ടി. ദൃക്‌സാക്ഷികളെന്ന് ആരോപിക്കപ്പെടുന്ന ഇരുവരും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായമായിരുന്നു. മറ്റൊരു സ്ഥലത്ത് ഡ്യൂട്ടി നല്‍കിയിട്ടും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് താന്‍ ഡ്യൂട്ടിയിലുണ്ടായതെന്നായിരുന്നു ഒരു പോലിസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും കോടതി വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it