Sub Lead

യുവതിയെ ആക്രമിച്ച കേസ്: വസീം റിസ്‌വിക്കെതിരേ ജാമ്യമില്ലാ വാറണ്ട്

2015ല്‍ ലക്‌നൗവിലെ റസ്തം നഗറില്‍ ഒരു ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ റിസ്‌വിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് കാണിച്ച് ഷഹീന്‍ ഖാന്‍ എന്ന യുവതി നല്‍കിയ പരാതിയിലാണ് നടപടി.

യുവതിയെ ആക്രമിച്ച കേസ്: വസീം റിസ്‌വിക്കെതിരേ ജാമ്യമില്ലാ വാറണ്ട്
X

ലഖ്‌നൗ: സ്ത്രീയെ ആക്രമിച്ച കേസില്‍ ഉത്തര്‍പ്രദേശ് ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കും കൂട്ടാളികള്‍ക്കുമെതിരെ ലഖ്‌നൗ ആസ്ഥാനമായുള്ള കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

2015ല്‍ ലക്‌നൗവിലെ റസ്തം നഗറില്‍ ഒരു ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ റിസ്‌വിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് കാണിച്ച് ഷഹീന്‍ ഖാന്‍ എന്ന യുവതി നല്‍കിയ പരാതിയിലാണ് നടപടി.

ഖുര്‍ആനില്‍നിന്ന് 26 സൂക്തങ്ങള്‍ ഒഴിവാക്കണമെന്ന റിസ്‌വിയുടെ ആവശ്യം കടുത്ത വിവാദമുയര്‍ത്തിയിരുന്നു. ഈ ആവശ്യം മുന്‍നിര്‍ത്തി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it