Sub Lead

കൊവിഡ് 19: ദുബായില്‍ നിന്നും 182 പ്രവാസികള്‍ കൂടി തിരിച്ചെത്തി

ദുബായില്‍ നിന്നെത്തിയ 56 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരു മലപ്പുറം സ്വദേശിയെ സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

കൊവിഡ് 19: ദുബായില്‍ നിന്നും 182 പ്രവാസികള്‍ കൂടി തിരിച്ചെത്തി
X

മലപ്പുറം: കൊവിഡിനെ തുടര്‍ന്ന് ദുബായില്‍ നിന്നും 182 പ്രവാസികള്‍ കൂടി കരിപ്പൂര്‍ വഴി കേരളത്തില്‍ തിരിച്ചെത്തി. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 32 കുട്ടികള്‍, 46 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.

തിരിച്ചെത്തിയവരില്‍ നാല് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം രണ്ട്, കോഴിക്കോട് ഒന്ന്, പാലക്കാട് ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,

മലപ്പുറം 92, കണ്ണൂര്‍ അഞ്ച്, കാസര്‍കോട് അഞ്ച്, കോഴിക്കോട് 56, എറണാകുളം മൂന്ന്, പാലക്കാട് 18, വയനാട് മൂന്ന്.

57 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍

ദുബായില്‍ നിന്നെത്തിയ 56 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരു മലപ്പുറം സ്വദേശിയെ സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മലപ്പുറം 20, കാസര്‍കോട് നാല്, കോഴിക്കോട് 26, പാലക്കാട് നാല്, വയനാട് രണ്ട്.

121 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 121 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

Next Story

RELATED STORIES

Share it