Sub Lead

കൊവിഡ്-19: ആലപ്പുഴ കൃപാസനത്തിലെ ശുശ്രൂഷകള്‍ നിര്‍ത്തിവച്ചു

കൊവിഡ്-19: ആലപ്പുഴ കൃപാസനത്തിലെ ശുശ്രൂഷകള്‍ നിര്‍ത്തിവച്ചു
X

ആലപ്പുഴ: കൊവിഡ്-19 വൈറസ് പ്രതിരോധ ഭാഗമായി സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെസിബിസിയുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ഉടമ്പടി ഉള്‍പ്പെടെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവയ്ക്കുകയാണെന്ന് കൃപാസനം അധികൃതര്‍ അറിയിച്ചു.

നേരത്തേ സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപ. പള്ളികളില്‍ കുര്‍ബാന അര്‍പ്പണം മാത്രം മതിയാവുമെന്ന് സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു. സംസ്‌കാരച്ചടങ്ങുകളിലെ ജനപങ്കാളിത്തം പരമാവധി കുറയ്ക്കാനും നിര്‍ദേശമുണ്ട്.




Next Story

RELATED STORIES

Share it