Sub Lead

മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവന്‍'; കൊവിഡിന് ഒന്നും ചെയ്യാനാവില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി

കോവിഡ് 19 നാശം വിതച്ചപ്പോള്‍ ശിവരാജും വിഷ്ണു ദത്തും എവിടെയായിരുന്നുവെന്ന് തരുണ്‍ വ്യക്തമാക്കണം. അവര്‍ ഉറങ്ങുകയായിരുന്നോ ഭാവിയില്‍ അവര്‍ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു

മധ്യപ്രദേശ് ഭരിക്കുന്നത് ശിവന്‍; കൊവിഡിന് ഒന്നും ചെയ്യാനാവില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി
X
ഭോപ്പാല്‍: മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവന്‍' ആയതിനാല്‍ കൊവിഡ് 19ന് ഒന്നും ചെയ്യാനാവില്ലെന്ന അവകാശവാദവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ 'വിഷ്ണു'ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയെയും ഉദ്ദേശിച്ചാണ് തരുണ്‍ ചുഗിന്റെ വിചിത്രമായ അവകാശവാദം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുവും മുഖ്യമന്ത്രി ശിവനുമായിരിക്കുമ്പോള്‍ മധ്യപ്രദേശില്‍ കൊറോണയ്ക്ക് എങ്ങനെ ദുരന്തം വിതയ്ക്കാനാവുമെന്ന് തരുണ്‍ ട്വിറ്ററില്‍ കുറിച്ചു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം, ബിജെപി നേതാവിന്റെ വിചിത്ര വാദത്തിനെതിരേ കോണ്‍ഗ്രസ് വിമര്‍ശനവുമായെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി അണികളില്‍ നിന്ന് കയ്യടി വാങ്ങാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനുവരി മുതല്‍ മെയ് വരെ 3.28ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ബിജെപി പ്രവര്‍ത്തകരും നേതാക്കളും അടക്കമുള്ള 3,500 പേര്‍ മരിച്ചെന്ന് തരുണ്‍ തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. കോവിഡ് 19 നാശം വിതച്ചപ്പോള്‍ ശിവരാജും വിഷ്ണു ദത്തും എവിടെയായിരുന്നുവെന്ന് തരുണ്‍ വ്യക്തമാക്കണം. അവര്‍ ഉറങ്ങുകയായിരുന്നോ ഭാവിയില്‍ അവര്‍ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുമെന്നും ഗുപ്ത ചോദിച്ചു. ചിലര്‍ തങ്ങള്‍ ദൈവങ്ങളാണെന്ന് തെറ്റിദ്ധരിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it