- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു
പാലക്കാട് കൊല്ലങ്കോട് 'ശ്രീജ' യില്‍ വിജയ ഗോപാല്‍ (65), കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുല്‍ അഷ്‌റഫ് തെക്കേ ചേരങ്കോട്ട്(55) എന്നിവരാണ് മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് കൊല്ലങ്കോട് 'ശ്രീജ' യില്‍ വിജയ ഗോപാല്‍ (65), കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുല്‍ അഷ്‌റഫ് തെക്കേ ചേരങ്കോട്ട്(55) എന്നിവരാണ് മരിച്ചത്.
പാലക്കാട് സ്വദേശി വിജയ ഗോപാല്‍ ഇന്ന് രാവിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ചികില്‍സ തേടിയെത്തിയ ഇദ്ദേഹത്തിനു തുടര്‍ പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കുവൈത്ത് മെറ്റല്‍ പൈപ്പ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 40 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.
സാല്‍മിയയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ. അജയന്‍ , സഞ്ചയന്‍ (ന്യൂസിലാന്‍ഡ്). മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.
കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുല്‍ അഷ്‌റഫ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. നുസ്ഹ കോപറേറ്റീവ് സൊസൈറ്റിയില്‍ കാഷ്യര്‍ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ താഹിറ. ഏക മകന്‍ ജുനൈദ് ബംഗളുരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT