Big stories

കൊവിഡ് 19: ലോകത്ത് മരണം 2.75 ലക്ഷം കടന്നു; 40 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ

ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.

കൊവിഡ് 19: ലോകത്ത് മരണം 2.75 ലക്ഷം കടന്നു; 40 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു. വിവിധയിടങ്ങളിലായി കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2.75 ലക്ഷം കടന്നു. ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.

ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.

അമേരിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്.വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 103 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1886 ആയി. 3390 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 56,000 കവിഞ്ഞു.

Next Story

RELATED STORIES

Share it