Sub Lead

അവിടെ കര്‍ണാടകയുടെ ക്രൂരത; ഇവിടെ കലക്ടറുടെ മാതൃക..! മനുഷ്യത്വം മണ്ണിട്ടടക്കാതെ വയനാട്

കര്‍ണാടകയില്‍ നിന്നുള്ള രോഗികള്‍ക്ക് വയനാട്ടില്‍ ചികില്‍സക്ക് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയാണ് മാതൃകയായത്.

അവിടെ കര്‍ണാടകയുടെ ക്രൂരത; ഇവിടെ കലക്ടറുടെ മാതൃക..!  മനുഷ്യത്വം മണ്ണിട്ടടക്കാതെ വയനാട്
X

പിസി അബ്ദുല്ല

കല്‍പറ്റ: കൊവിഡ് ഭീതിയുടെ മറവില്‍ അതിര്‍ത്തികള്‍ മണ്ണിട്ടടച്ച കര്‍ണാടകയുടെ ക്രൂരതക്ക് വയനാട്ടില്‍ നിന്നും മനുഷ്യത്വത്തിന്റെ നല്ല പാഠം. കര്‍ണാടകയില്‍ നിന്നുള്ള രോഗികള്‍ക്ക് വയനാട്ടില്‍ ചികില്‍സക്ക് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയാണ് മാതൃകയായത്.

കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ അവിടെ നിന്നുള്ളവര്‍ക്ക് ആശുപത്രികളിലെത്താന്‍ തടസ്സങ്ങളൊന്നുമില്ല. കര്‍ണാകയിലെ ബൈരക്കുപ്പയിലുള്ള രോഗികള്‍ക്ക് കബനി പുഴ കടന്ന് കേരളത്തില്‍ ചികില്‍സക്കെത്താനാണു കലക്ടര്‍ അനുമതി നല്‍കിയത്.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്കും ചികില്‍സക്കായി വയനാട്ടിലേക്കു വരാന്‍ കലക്ടര്‍ അനുമതി നല്‍കി.

ഏറെയും പട്ടിണിപ്പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കര്‍ണ്ണാടക ഗ്രാമമാണ് വയനാട്ടിലെ ബാവലിക്കടുത്ത ബൈരക്കുപ്പ. ലോക്ക് ഡൗണ്‍ വന്നതോടെ ഇവര്‍ക്ക് ചികില്‍സാ സൗകര്യമില്ലാതായി. കര്‍ണാടകയിലെ എച്ച്ഡിക്കോട്ടയിലും ഹാന്‍ പോസ്റ്റിലുമൊക്കെ ചികില്‍സ തേടിയിരുന്നവര്‍ക്ക് ഗതാഗതം നിലച്ചതോടെ തുടര്‍ ചികില്‍സ മുടങ്ങി. ഈ സാഹചര്യത്തിലാണ് ചികില്‍സക്കായി വയനാട്ടില്‍ വരാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

അതേസമയം, വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പാതകളില്‍ കേരളത്തോട് ഇപ്പോഴും നിഷേധാത്മക സമീപനമാണ് കര്‍ണാടക തുടരുന്നത്. വയനാട്ടില്‍ നിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള രാത്രി പാതയായ തോല്‍പെട്ടി അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് മൂടിയിരിക്കുകയാണ്. ഏറെ സമ്മര്‍ദ്ധങ്ങള്‍ക്കൊടുവിലാണ് ബാവലി,മുത്തങ്ങ അതിര്‍ത്തികള്‍ ചരക്ക് ഗതാഗതത്തിനു പോലും അടുത്തിടെ കര്‍ണ്ണാടക തുറന്നത്.

മാനന്തവാടിയില്‍ നിന്നും കര്‍ണാടകയിലേക്ക് ഡയാലിസിസ് മരുന്നുമായി പോയ വാഹനം പോലും കഴിഞ്ഞ ദിവസം കര്‍ണാടക പോലിസ് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തടഞ്ഞു.

കുടക് ജില്ലയിലെ സിദ്ധാപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള 14 വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് മരുന്നാണ് മാനന്തവാടിയില്‍ നിന്ന് പോലിസ് സഹായത്തോടെ ആംബുലന്‍സില്‍ കൊണ്ടുപോയത്. തോല്‍പ്പെട്ടി മണ്ണിട്ട് അടച്ച അതിര്‍ത്തിയിലെത്തിയപ്പോള്‍ കര്‍ണാടക പോലിസ് തടഞ്ഞു. ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. തുടര്‍ന്ന് തോല്‍പെട്ടിയില്‍ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്‌ഐ അനിലിനെ നേതൃത്വത്തില്‍ 500 മീറ്ററോളം ചുമന്ന് ഡയാലിസിനുള്ള മരുന്നും സാമഗ്രികളും മരുന്നുകള്‍ കുട്ടം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തിക്കുകയായിരുന്നു. ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലിസ് വാഹനമുണ്ടായിട്ടും വിട്ടു കൊടുത്തില്ല. കുട്ട പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച മരുന്ന് രണ്ടു മണിക്കൂറിലേറെ വൈകി സിദ്ധാപുരത്ത് നിന്നും എത്തിയ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Next Story

RELATED STORIES

Share it