Sub Lead

കൊവിഡ് 19: കുവൈത്തില്‍ മരണം മൂന്നായി; പുതുതായി 29 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് വൈറസ് ബാധ

പുതുതായി 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇന്ത്യക്കാരാണ്.ഇതോടെ രാജ്യത്തെ കൊവിഡ്ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി.

കൊവിഡ് 19: കുവൈത്തില്‍ മരണം മൂന്നായി;  പുതുതായി 29 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് വൈറസ് ബാധ
X

കുവൈത്ത്: കുവൈത്തില്‍ കൊറോണ വൈറസ് ബാധ മൂലമുള്ള മൂന്നാമത്തെ മരണമാണ് ചൊവാഴ്ച ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 79 വയസ്സുള്ള കുവൈത്തി വനിതയാണ് മരിച്ചത്. നേരത്തെ 50 വയസ്സുള്ള കുവൈത്ത് പൗരനും, 46 കാരനായ ഗുജറാത്ത് സ്വദേശിയും കൊറോണ വൈറസ് മൂലം മരിച്ചിരുന്നു.

പുതുതായി 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇന്ത്യക്കാരാണ്.ഇതോടെ രാജ്യത്തെ കൊവിഡ്ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി. പുതിയ രോഗികളില്‍ 26 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 43 പേര്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് നിന്ന് മടങ്ങിയെത്തിയ മൂന്ന് കുവൈത്ത് പൗരന്മാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അസ്സ്വബാഹ് അറിയിച്ചു. ഇതോടെ രാജ്യത്തു കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 176 ആയി. നിലവില്‍ 1176 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Next Story

RELATED STORIES

Share it