- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ലോക്ക്ഡൗണ്‍ നടപടികളുടെ ഏതെങ്കിലും തരത്തില്‍ ലംഘനത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരവും ഐപിസി ശിക്ഷാ വ്യവസ്ഥകള്‍ പ്രകാരവും നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ നടപടിയെടുക്കണം.
ന്യൂഡല്‍ഹി: കൊവിഡ് 19 നെതിരെ പോരാട്ടം ശക്തമാക്കുന്നതിനുള്ള ലോക് ഡൗണ്‍ നടപടികള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. 2020 ഏപ്രില്‍ മാസത്തില്‍ നടക്കാറുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് നിര്‍ദ്ദേശം.
ലോക്ക്ഡൗണ്‍ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള വിലക്കുകളെക്കുറിച്ചും മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും ജില്ലാ അധികൃതരെയും ഫീല്‍ഡ് ഏജന്‍സികളെയും അറിയിക്കണം. ക്രമസമാധാന പരിപാലനം, സമാധാനം, പൊതു സമാധാനം എന്നിവയ്ക്കായി ആവശ്യമായ എല്ലാ മുന്‍കരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കൃത്യമായ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ അധികൃതര്‍, സാമൂഹ്യ, മതസംഘടനകള്‍, സാധാരണപൗരന്മാര്‍ എന്നിവരുടെ അറിവിലേക്കായി വ്യാപകമായി പ്രചരിപ്പിക്കണം. ലോക്ക്ഡൗണ്‍ നടപടികളുടെ ഏതെങ്കിലും തരത്തില്‍ ലംഘനത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരവും ഐപിസി ശിക്ഷാ വ്യവസ്ഥകള്‍ പ്രകാരവും നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ നടപടിയെടുക്കണം.
കൊവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന/കേന്ദ്രഭരണ സര്‍ക്കാരുകള്‍, സംസ്ഥാന/കേന്ദ്രഭരണാധികാരികള്‍ എന്നിവര്‍ കൈക്കൊള്ളേണ്ട ലോക്ഡൗണ്‍ നടപടികളെക്കുറിച്ചുള്ള സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2020 മാര്‍ച്ച് 24ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് 25, 27 തീയതികളിലും ഏപ്രില്‍ 2, 3 തീയതികളില്‍ കൂടുതല്‍ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്രീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ 9 ഉം 10 ഉം ഉപനിര്‍ദേശങ്ങള്‍ പ്രകാരം ഒരു തരത്തിലുള്ള മതസമ്മേളനവും എല്ലാ സാമൂഹ്യ/സാംസ്‌കാരിക ചടങ്ങുകള്‍/സംഘംചേരലുകള്‍ എന്നിവയും വിലക്കുന്നു.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT