- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: യുഎഇയില്‍ രണ്ട് പേര്‍കൂടി മരിച്ചു -ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം
വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള പ്രവാസികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ദുബയ്: യുഎഇയില്‍ രണ്ട് പേര്‍കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഏഷ്യന്‍ രാജ്യക്കാരായ രണ്ട് പ്രവാസികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 16 ആയി. 370 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 3360 ആയി ഉയര്‍ന്നു. 150 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവിമുക്തി നേടിയവര്‍ 418 ആയി.
അതേസമയം, ഗള്‍ഫിലെ ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫില്‍ ഇന്ത്യന്‍ പ്രവാസികള്‍ സുരക്ഷിതരാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഗള്‍ഫില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.
വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള പ്രവാസികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
1400 ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന് ലഭിച്ച കണക്ക്. അവര്‍ക്ക് ചികില്‍സയും ഐസൊലേഷന്‍ സൗകര്യവും ലഭ്യമാകുന്നുണ്ട്. കാര്യങ്ങള്‍ നിന്ത്രണവിധേയമാണ്. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഇത് ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യസെക്രട്ടറി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT