Sub Lead

കൊവിഡ് ബാധിച്ച് കവിയും ഗാന രചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു

കൊവിഡ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം

കൊവിഡ് ബാധിച്ച് കവിയും ഗാന രചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു
X

കൊച്ചി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു.73 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും ഇന്ന് വൈകുന്നേരത്തോടെ നില വഷളാകുകയും അന്ത്യം സംഭവിക്കുകകയുമായിരുന്നു.

450 ലധികം ചലച്ചിത്ര ഗാനങ്ങളും നിരവധി ഭക്തിഗാനങ്ങളും രചിച്ച രമേശന്‍ നായര്‍ക്ക് 2010 ല്‍ കേരള സാഹിത്യ അക്കാദമിയുടെയും 2018 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1985 ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര ഗാന രംഗത്തേയ്ക്ക് രമേശന്‍ നായര്‍ പ്രവേശിച്ചത്.

അനിയത്തിപ്രാവ്,ഗുരു അടക്കം നിരവധി ചിത്രങ്ങളില്‍ ഹിറ്റ് ഹാനങ്ങള്‍ രമേശ് നായരുടെ തൂലികയില്‍ നിന്നും പിറന്നതാണ്.ആകാശ വാണിയിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.റിട്ട അധ്യാപകിയും എഴുത്തുകാരിയുമായ പി രമയാണ് ഭാര്യ. സംഗീത സംവിധായകനായ മനു രമേശന്‍ ഏക മകനാണ്.രമേശന്‍ നായരുടെ മൃതദേഹം നാളെ രാവിലെ 11 ന് എറണാകുളം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും

Next Story

RELATED STORIES

Share it