- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിയാരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികളെ പരിശോധിക്കാൻ റോബോട്ടും
ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്.
കണ്ണൂർ: കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ഇനി റോബോട്ട്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് 'ടോമോഡാച്ചി' എന്ന് പേരുള്ള റോബോട്ട് പ്രവർത്തനം തുടങ്ങിയത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. കൊവിഡ് രോഗികളെ ഇനി ആദ്യം പരിശോധിക്കുക ഈ റോബോട്ടായിരിക്കും.
ടോമോഡാച്ചി എന്ന ജപ്പാനീസ് പദത്തിന്റെ അർത്ഥം സുഹൃത്ത് എന്നാണ്. ആൻഡ്രോയിഡ് വേർഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ നൂതന സംവിധാനങ്ങളോടെയാണ് റോബോട്ടിനെ തയാറാക്കിയിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ ടോമോഡാച്ചി അപ്പപ്പോൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൈമാറും.
ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്.ഐസിയു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇസിജി ഗ്രാഫ്, ബിപി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് എന്നിവയെല്ലാം പുറത്തുനിന്നുതന്നെ നിരീക്ഷിക്കാനും കഴിയും. ബെഡ് നമ്പർ അമർത്തിയാൽ ഓരോ രോഗിയുടെയും വിശദാംശങ്ങൾ റോബോട്ട് ലഭ്യമാക്കും. കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഐസിയു രോഗികളടക്കമുള്ളവരെ മുഴുവൻ നേരം നിരീക്ഷിക്കാനും ഇത് വഴി സാധ്യമാകും.
അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഈ റോബോർട്ട് രൂപകൽപ്പന ചെയ്തത്. രണ്ട് ലക്ഷത്തോളം രൂപയാണ് ചിലവ്. വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി കെകെ ശൈലജ ടോമോഡാച്ചിയുടെ ഉദ്ഘാടനം നിർവഹിച്ചു.
RELATED STORIES
മുസ്ലിം സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു
7 Jan 2025 3:23 PM GMTദുബൈ റേസ് പരിശീലനത്തിനിടെ തമിഴ്നടന്‍ അജിതിന്റെ കാര്‍ അപകടത്തില്‍...
7 Jan 2025 2:44 PM GMTഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി...
7 Jan 2025 2:42 PM GMTഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു
7 Jan 2025 2:35 PM GMTനായയുടെ കുര സഹിക്കാന്‍ വയ്യ; ഉടമയെയും കുടുംബത്തെയും ആക്രമിച്ചതിന് 10...
7 Jan 2025 12:50 PM GMT''ബോബി ചെമ്മണ്ണൂര്‍ അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നു'' പോലിസില്‍ പരാതി...
7 Jan 2025 12:16 PM GMT