Sub Lead

'ശുദ്ധമായ' ചാണക കേക്കുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്

കേസര്‍ സെംസ് എന്ന ഗുജറാത്തി കമ്പനിയാണ് ഇകൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ചാണകവില്‍പ്പന നടത്തുന്നത്.

ശുദ്ധമായ ചാണക കേക്കുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്
X

കോഴിക്കോട്: ഗോമൂത്രത്തിന് പിന്നാലെ ചാണകവും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്. കേസര്‍ സെംസ് എന്ന ഗുജറാത്തി കമ്പനിയാണ് ഇകൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ചാണകവില്‍പ്പന നടത്തുന്നത്. ചാണകം ഉണക്കി കേക്ക് രൂപത്തിലാക്കിയാണ് വില്‍പ്പന. ഫഌപ്പ് കാര്‍ട്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഏഴ് ചാണക കട്ടകള്‍ അടങ്ങിയ പാക്കിന് 150 രൂപയാണ് വില. 6 സെന്റീമീറ്റര്‍ വീതിയും 0.5 സെന്റീമീറ്റര്‍ ഉയരവും 5 സെന്റീമീറ്റര്‍ വിസ്താരവുമാണ് ഒരു ചാണക കേക്കിന്റെ വലുപ്പം. 599 രൂപയുടെ ചാണക കേക്കുകള്‍ 74 ശതമാനം ഡിസ്‌കൗണ്ടിലാണ് 150 രൂപയ്ക്ക് തരുതന്നെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ആമസോണ്‍, ഇന്ത്യ മാര്‍ട്ട്, ഷോപ്പ് ക്ലൂസ് തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന ശാലകളിലും ഇത് ലഭ്യമാണ്.



ശുദ്ധമായ ചാണക കേക്കുകളാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ പൂജകള്‍ക്കും യഞ്ജ്ങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതാണ് ചാണക കട്ടകള്‍. നെയ്യില്‍ ഇട്ട് കത്തിച്ചാല്‍ ഓക്‌സിജന്‍ പുറത്തുവരുമെന്നും അതു കൊണ്ട് വായു ശുദ്ധീകരിക്കാനും ഉപയോഗിക്കാമെന്നും ചാണക കേക്കിന്റെ വിശദീകരണത്തില്‍ കമ്പനി അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it