Sub Lead

സിപിഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നു

സിപിഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നു
X

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. പെരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്.

ബൈക്കില്‍ എത്തിയ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതല്‍ പോലിസ് എത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it