- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ പോലിസിലുള്ളതിനേക്കാളും ആയുധ ശേഖരം സിപിഎമ്മിന്റെ പക്കലെന്ന് മുല്ലപ്പള്ളി
പാര്ട്ടി ഗ്രാമങ്ങളില് പാര്ട്ടിനേതൃത്വത്തിന്റെ നിര്ദേശപ്രകാരം ബോംബ് നിര്മാണവും എതിരാളികളെ വെട്ടിക്കീറുന്നതിന് വേണ്ടിയുള്ള മാരകായുധങ്ങളും നിര്മിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് ആയുധങ്ങള് എത്തിക്കുന്നത്.
തലശ്ശേരി: കേരളത്തിലെ പോലിസ് സ്റ്റേഷനുകളിലേതിനേക്കാള് ആയുധ ശേഖരം സിപിഎമ്മിന്റെ പക്കലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തെ കലാപ ഭൂമിയാക്കുന്ന സിപിഎം നടപടിയില് പ്രതിഷേധിച്ച് കണ്ണൂര് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില് കോണ്ഗ്രസ് നേതാക്കള് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ഉപവാസ സമരം ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്ട്ടി ഗ്രാമങ്ങളില് പാര്ട്ടിനേതൃത്വത്തിന്റെ നിര്ദേശപ്രകാരം ബോംബ് നിര്മാണവും എതിരാളികളെ വെട്ടിക്കീറുന്നതിന് വേണ്ടിയുള്ള മാരകായുധങ്ങളും നിര്മിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് ആയുധങ്ങള് എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കതിരൂര് പൊന്ന്യത്ത് ബേംബ് നിര്മാണത്തിനിടയില് സിപിഎമ്മുകാര്ക്ക് പരിക്കേല്ക്കാനിടയായ സംഭവം ആയുധ നിര്മാണം സിപിഎം ഇനിയും നിര്ത്തിയില്ലെന്നതിനു തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. വെഞ്ഞുറാമൂട് നടന്ന കൊലപാതകം ഇരുവിഭാഗങ്ങള് തമ്മിലുള്ള സംഘട്ടനമാണ്. സംഭവത്തില് സത്യസന്ധമായി അന്വേഷണം നടക്കുന്ന സാഹചര്യമല്ല. കേരള പോലിസ് അന്വേഷണം നടത്തിയാല് നീതിയുണ്ടാവില്ല. ഇതിനാലാണ് സിബിഐ അന്വേഷണം കോണ്ഗ്രസ് ആവശ്യപ്പെടുന്നത്. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള് ഉരുത്തിരിഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പെണ്കുട്ടികള്ക്ക് തെരുവിലിറങ്ങാന് കഴിയാത്ത അവസ്ഥയാണുള്ളത്. കൊവിഡ് ബാധിച്ച യുവതിയെ വരെ പീഡിപിപ്പിച്ച സംഭവം കേട്ട് കേരളം ഞെട്ടിത്തരിച്ചു. ഈ മനുഷ്യമൃഗത്തെ നിയമിച്ചത് സിപിഎമ്മാണ്. സിപിഎം ദുഷ്ടന്മാരുടെയും സ്ത്രീകളെ പീഡിപ്പിക്കുന്ന മനുഷ്യമൃഗങ്ങളുടെയും പാര്ട്ടിയായി മാറി. എല്ലാ സംഭവങ്ങളിലും പോലിസ് നിഷ്ക്രിയമായി നോക്കി നില്ക്കുകയാണ്. സമസ്ത മേഖലയിലും സര്ക്കാര് പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ മുരളീധരന് എംപി മുഖ്യപ്രഭാഷണം നടത്തി. കെ സി ജോസഫ് എം എല്എ ഓണ്ലൈനായി സംസാരിച്ചു. കെപിസിസി ജനറല് സെക്രട്ടറി സജ്ജീവ് മാറോളി, വി എ നാരായണന്, വി രാധാകൃഷ്ണന്, വി എന് ജയരാജ്, അഡ്വ. സി ടി സജിത്ത്, റിജില് മാക്കുറ്റി, രജനി രാമാനന്ദ്, എം പി അരവിന്ദാക്ഷന്, വി സി പ്രസാദ് തുടങ്ങിയവര് ഉപവാസം അനുഷ്ഠിച്ചു. സണ്ണി ജോസഫ് എംഎല്എ, നേതാക്കളായ മമ്പറം ദിവാകരന്, കെ സി മുഹമ്മദ് ഫൈസല്, രാജീവന് പാനുണ്ട, ഹരിദാസ് മൊകേരി, അഡ്വ. ശുഹൈബ്, എം പി അസൈനാര്, സി വി എ ജലീല്, അജിത്ത് മാട്ടൂല് സംബന്ധിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ സുധാകരന് എംപി ഉദ്ഘാടനം ചെയ്തു.
RELATED STORIES
അയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT