- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയ ഇരട്ടക്കൊല: സാക്ഷികളില് സിപിഎം നേതാക്കള്; അട്ടിമറി നീക്കമെന്ന് ആരോപണം
ഇരട്ടക്കൊലപാതകത്തില് ബന്ധമുണ്ടെന്ന് കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള് ആരോപിച്ചവരാണ് കുറ്റപത്രം സമര്പ്പിക്കപ്പെട്ടാപ്പോള് സാക്ഷി പട്ടികയിലുണ്ടായത്
കാസര്കോഡ്: പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസില് പോലിസ് സമര്പ്പിച്ച കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയില് സിപിഎം നേതാക്കളും കുറ്റാരോപിതരുമെന്ന് ആരോപണം. പ്രതികളായ സിപിഎം പ്രവര്ത്തകരെ സഹായിക്കാനും കേസ് അട്ടിമറിക്കാനുമാണ് ഇത്തരത്തില് സാക്ഷിപ്പട്ടിക ഉണ്ടാക്കിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള് ആരോപിച്ചു. കൊലയാളികളെ രക്ഷിക്കാന് സഹായിക്കുന്ന വിധത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള് ആരോപിച്ചു. നേരത്തേ, ഇരട്ടക്കൊലപാതകത്തില് ബന്ധമുണ്ടെന്ന് കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള് ആരോപിച്ചവരാണ് കുറ്റപത്രം സമര്പ്പിക്കപ്പെട്ടാപ്പോള് സാക്ഷി പട്ടികയിലുണ്ടായത്. ഒന്നാം പ്രതി പീതാംബരന് കൊലപാതകത്തിനു മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്, തന്നെ ഏല്പ്പിച്ച ഫോണ് പിന്നീട് കാണാതായെന്നാണ് ഭാര്യ മഞ്ജുഷയുടെ സാക്ഷി മൊഴി.
പാര്ട്ടി പ്രവര്ത്തനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്റെ പിതാവ് ശാസ്താ ഗംഗാധരന് മൊഴി നല്കിയത്. അതിനാലാണ് തന്റെ മകനെ കൊലപാതക സംഘത്തില് കൂട്ടിയത്. തന്റെ വാഹനം ഉപയോഗിച്ചതും കൃത്യത്തിന് വീടിനടുത്തുള്ള സ്ഥലം തിരഞ്ഞെടുത്തതും ആയുധങ്ങള് തന്റെ പറമ്പില് ഒളിപ്പിച്ചതും വ്യക്തി വിരോധം തീര്ക്കാനാണെന്നും ശാസ്താ ഗംഗാധരന് മൊഴി നല്കിയിട്ടുണ്ട്. പ്രതികള് താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപോര്ട്ട്. എന്നാല്, പ്രതികളെ അറിയില്ലെന്നും തന്റെ വീട്ടില് ആരെങ്കിലും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് മാത്യു നല്കിയ മൊഴി. കുറ്റം തെളിയിക്കുന്നതിനു പകരം കൊലയാളികളെ രക്ഷിക്കാന് ആവശ്യമായ മൊഴികളെടുത്ത് കേസ് അട്ടിമറി നീക്കം നടത്തുകയാണെന്നും ബന്ധുക്കള് ആരോപിച്ചു. മാത്രമല്ല, നേരത്തേ കല്ല്യോട്ട് വച്ച് പൊതുയോഗത്തില് കൊളവിളി പ്രസംഗം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി പി പി മുസ്തഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്റെ മാതാവ് ഗീത, ആരോപണ വിധേയനായ വല്സരാജ്, അഡ്വക്കറ്റ് ഗോപാലന് നായര് എന്നിവരും സാക്ഷി പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്. സാക്ഷിപ്പട്ടികയിലെ 229 പേരില് അമ്പത് പേരും സിപിഎം നേതാക്കളോ കുറ്റാരോപിതരോ ആണെന്നും ബന്ധുക്കള് ആരോപിച്ചു.
RELATED STORIES
232 തവണ ഗ്രാമം നിലംപരിശാക്കി സയണിസ്റ്റുകൾ; കീഴൊതുങ്ങാതെ ഫലസ്തീനികൾ
13 Nov 2024 5:05 PM GMTസൈബർ കുറ്റകൃത്യങ്ങൾ; 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്ര ...
13 Nov 2024 5:04 PM GMTകോട്ടയം-കുമളി പാതയിൽ ലോറി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
13 Nov 2024 5:04 PM GMTഇസ്രായേലിലെ ഹൈഫ പ്രേതനഗരമാവുന്നു |
13 Nov 2024 5:03 PM GMTഇസ്രായേലില് ഹിസ്ബുല്ലയുടെ മിസൈല് എത്തിയപ്പോള്
13 Nov 2024 5:02 PM GMTഉന്നത ഉദ്യോഗസ്ഥരുടെ അച്ചടക്കലംഘനം സർക്കാരിൻ്റെ തകർച്ചയുടെ ലക്ഷണം
13 Nov 2024 1:39 AM GMT