- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തിയ സംഭവം: വഞ്ചിയൂര്‍ എസ്എച്ച്ഒ നേരിട്ട ഹാജരാവണമെന്ന് ഹൈക്കോടതി
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. വ്യാഴാഴ്ചയാണ് പോലിസ് ഉദ്യോഗസ്ഥന്‍ ഹാജരാവേണ്ടത്. പൊതുവഴികള്‍ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുന്‍ ഉത്തരവുകള്‍ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്‌നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്തമാക്കിയ കോടതി, ആരാണ് യോഗത്തില്‍ പങ്കെടുത്തത് എന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നു വ്യക്തമാക്കിയാണ് എസ്എച്ച്ഒയോട് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ഡിസംബര്‍ അഞ്ചിന് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എന്‍ പ്രകാശാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോടതിയെ സമീപിച്ചത്.മുമ്പ് സുപ്രീം കോടതിയും 2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് ഹരജി പരിഗണിച്ച കോടതി പറഞ്ഞു. ആരാണു യോഗം നടത്തിയത്, ആരൊക്കെ പങ്കെടുത്തു, ഏതൊക്കെ വാഹനങ്ങളാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്ത, റോഡില്‍ നടന്ന പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തില്‍ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും കളിച്ചിരുന്നു.
RELATED STORIES
കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTആഢ്യന്പാറയില് നാല് വയസുകാരന് വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു;...
26 Dec 2024 9:37 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMT