Sub Lead

സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത്

സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത്
X

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്തു നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരത്തെ ഫെബ്രുവരിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തിയ്യതിയിലാണ് നടക്കുന്നത്. അവര്‍ക്ക് ഹാള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിബിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തിയ്യതി മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനും ജില്ലയില്‍ സമ്മേളനങ്ങള്‍ക്കിടെ പാര്‍ട്ടിയിലുണ്ടായ വിഭാഗീയത ചര്‍ച്ച ചെയ്യാനുമാണ് എം വി ഗോവിന്ദന്‍ എത്തിയത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.





Next Story

RELATED STORIES

Share it