- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മരണം: മൃതദേഹം പള്ളിപ്പറമ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ പള്ളി കമ്മിറ്റിയും പ്രദേശവാസികളും
ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

തൃശൂര്‍: ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡെനി ചാക്കോയുടെ മൃതദേഹം പള്ളിപ്പറമ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ പള്ളി കമ്മിറ്റിയും പ്രദേശവാസികളും. ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കോണ്‍ക്രീറ്റ് അറകള്‍ ഉള്ള സെമിത്തേരി ആയതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്താന്‍ കഴിയില്ല. പള്ളിപ്പറമ്പില്‍ കുഴിയെടുത്ത് സംസ്‌കാരം നടത്താന്‍ അധികൃതര്‍ ഒരുക്കമാണ്. എന്നാല്‍, പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിന് എതിരാണ്. ചതുപ്പുള്ള പ്രദേശമായതിനാല്‍ അഞ്ച് അടി കുഴി എടുക്കുമ്പോഴേക്കും വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്ക് പടരുമെന്നുമാണ് ഇവരുടെ ആശങ്ക.
എന്നാല്‍, പള്ളിയില്‍ തന്നെ സംസ്‌കരിക്കണം എന്നാണ് ഡെനിയുടെ കുടുംബത്തിന്റെ നിലപാട്. നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം അവശേഷിപ്പുകള്‍ കല്ലറയില്‍ വൈക്കം എന്ന നിര്‍ദേശം കുടുംബം തള്ളി. ഇരു വിഭാഗങ്ങളുടെയും നിലപാട് ചാലക്കുടി തഹസില്‍ദാര്‍ തൃശൂര്‍ ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഡെനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
സുനിത വില്യംസ് ഇന്ത്യയിലേക്ക്; മോദിയുടെ കത്ത് അവര്‍ ചവറ്റുകുട്ടയില്‍...
19 March 2025 6:28 PM GMTനെറ്റ്സാരിം ഇടനാഴി കൈയ്യേറി ഇസ്രായേല്‍
19 March 2025 6:16 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 183 കുട്ടികള്‍
19 March 2025 2:29 PM GMTഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്
19 March 2025 7:52 AM GMTന്യൂസിലാന്‍ഡിലെ പൗരത്വം ലഭിച്ചു; ഇന്ത്യ എന്നെഴുതിയ ടി ഷര്‍ട്ട്...
19 March 2025 4:00 AM GMTചെങ്കടലില്‍ യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍; ഇത് നാലാം...
19 March 2025 2:34 AM GMT