Sub Lead

സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും അനുവദിച്ച് ക്യൂബ; ഹിതപരിശോധനയില്‍ 66.9 ശതമാനം വോട്ട്

സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും അനുവദിച്ച് ക്യൂബ; ഹിതപരിശോധനയില്‍ 66.9 ശതമാനം വോട്ട്
X

രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും നിയമപരമാക്കുന്നതിനായി ക്യൂബയില്‍ ഹിതപരിശോധന നടത്തി. 66.9 ശതമാനം പേര്‍, അതായത് 3.9 ദശലക്ഷം പേര്‍ ഇവ നിയമവിധേയമാക്കണമെന്ന് അനുകൂലിച്ചപ്പോള്‍ 1.95 ദശലക്ഷം പേര്‍ (33 ശതമാനം) എതിര്‍ത്ത് വോട്ട് ചെയ്തു. രാജ്യത്തെ മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ നിയമത്തെ അംഗീകരിക്കുന്നതായി കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്‌റോ ഗുട്ടറസ് സര്‍ക്കാര്‍ ടെലിവിഷനിലൂടെ അറിയിച്ചു. റഫറണ്ടത്തിന് അനുകൂലമായി ദശലക്ഷക്കണക്കിന് ആളുകള്‍ വോട്ട് ചെയ്‌തെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ ശക്തിപ്രാപിപ്പിക്കുന്ന ഇവാഞ്ചലിക്കല്‍ പ്രസ്ഥാനത്തില്‍ നിന്ന് അസാധാരണമായ എതിര്‍പ്പുയര്‍ന്നെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമായതിന് ശേഷം നടക്കുന്ന ആദ്യ ഹിതപരിശോധനകൂടിയാണിത്. വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 'നീതി നടന്നിരിക്കുന്നു' എന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ ട്വീറ്റ് ചെയ്തത്.

ക്യൂബന്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും നിരവധി തലമുറകളോടുള്ള കടം വീട്ടുകയാണെന്നും പുതിയ നിയമത്തിന് കീഴില്‍ കുടുംബാസൂത്രണ പദ്ധതികള്‍ തയ്യാറാക്കി അവര്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ കൂട്ടിചേര്‍ത്തു.

100 പേജുകള്‍ അടങ്ങുന്ന 'കുടുംബ കോഡ്' സ്വവര്‍ഗ വിവാഹവും സിവില്‍ യൂണിയനുകളെയും നിയമവിധേയമാക്കുന്നു, സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും പുതിയ നിയമം അനുവദിക്കുന്നു. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള ഗാര്‍ഹിക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

അതേസമയം, ഹിതപരിശോധന ഒരു സ്വതന്ത്ര നിരീക്ഷകന്റെ നേതൃത്വത്തിലല്ല നടന്നതന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പൗരന്മാര്‍ക്ക് അവരവരുടെ സ്ഥലങ്ങളിലെ കണക്കുകള്‍ നിരീക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it