- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാർഥി പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഡിസംബർ 16 ന് കാംപസ് ഫ്രണ്ട് പോലിസ് അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയെന്ന് കാണിച്ചാണ് പോലിസ് നടപടി.
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതൽ വെള്ളിയാഴ്‍ച രാത്രി 12 മണി വരെ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ. നിരവധി സംഘടനകൾ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഡിസംബർ 16 ന് കാംപസ് ഫ്രണ്ട് പോലിസ് അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയെന്ന് കാണിച്ചാണ് പോലിസ് നടപടി. മുൻകരുതൽ നടപടിയായി ഡിസംബർ 18 രാത്രി 9.00 മുതൽ ഡിസംബർ 20 അർദ്ധരാത്രി വരെ മംഗളൂരു സിറ്റി പോലിസ് കമ്മീഷണറേറ്റിൽ 144 വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് കമ്മീഷണർ ഡോ. ഹർഷ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 16 ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ബൽമട്ടയ്ക്ക് സമീപം റോഡ് ഉപരോധിച്ചത്. വിവിധ സംഘടനകൾ ഡിസംബർ 19 ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് നടപടിയെന്നാണ് പോലിസ് ഭാഷ്യം.
അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർഥി പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപകമാവുകയാണ്. മദ്രാസ് സർവകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പോലിസ് തടഞ്ഞിരുന്നു.
RELATED STORIES
എന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMT