- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ ചെന്നൈ ഐഐടി ചടങ്ങ് തല്‍സമയം നല്‍കിയില്ല; ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ദൂര്‍ദര്‍ശന്‍ കേന്ദ്രം ചെന്നൈ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയെയാണ് ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശി ശേഖര്‍ വെമ്പതി സസ്‌പെന്റ് ചെയ്തത്. സപ്തംബര്‍ 30ന് ചെന്നൈ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐഐടി സന്ദര്‍ശനം ദൂരദര്‍ശനന്‍വഴി തല്‍സമയം സംപ്രേക്ഷണം ചെയ്യാത്തതിന്റെ പേരില്‍ അസിസ്റ്റന്റ് ഡയറക്ടറെ സസ്‌പെന്റ് ചെയ്തു. ദൂര്‍ദര്‍ശന്‍ കേന്ദ്രം ചെന്നൈ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയെയാണ് ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശി ശേഖര്‍ വെമ്പതി സസ്‌പെന്റ് ചെയ്തത്. സപ്തംബര്‍ 30ന് ചെന്നൈ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
സിംഗപ്പൂര്‍- ഇന്ത്യ ഹാക്കത്തോണ്‍ 2019 മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. എന്നാല്‍, ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണം ദൂരദര്‍ശനം നനല്‍കിയിരുന്നില്ല. ഇതെത്തുടര്‍ന്നാണ് കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ 10ാം വകുപ്പ് പ്രകാരം അസി. ഡയറക്ടര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കാന്‍ തീരുമാനിച്ചത്. ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ സസ്‌പെന്‍ഷന്‍ കാലയളവില്‍ വസുമതിക്ക് നഗരത്തിന് പുറത്തുപോവാന്‍ കഴിയില്ല. ചൊവ്വാഴ്ചയാണ് ദൂരദര്‍ശന്‍ സിഇഒ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
അതേസമയം, വസുമതിക്ക് നല്‍കിയ ഉത്തരവില്‍ സസ്‌പെന്‍ഷന്റെ കാരണം വ്യക്തമായി പറയുന്നില്ല. പ്രോഗ്രാം ഡയറക്ടര്‍ക്കെതിരായ അച്ചടക്കനടപടിയുടെ ഭാഗമായുള്ള സസ്‌പെന്‍ഷനാണെന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ചടങ്ങ് തല്‍സമയം സംപ്രേക്ഷണം ചെയ്യേണ്ടെന്ന് തീരുമാനമെടുത്തത് മനപ്പൂര്‍വമാണെന്നും ധിക്കാരപരമായ നടപടിയാണെന്നും ദൂരദര്‍ശന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സപ്തംബര്‍ 30ന് ചെന്നൈയില്‍ മൂന്ന് സമ്മേളനങ്ങളിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.
RELATED STORIES
എസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMTപിണറായി ഭരണത്തില്‍ കേരളത്തിന്റെ സര്‍വ്വ നന്മകളും നശിച്ചു: അന്‍സാരി...
10 Oct 2024 3:24 PM GMT