Sub Lead

ചാലിപുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹവും കണ്ടെത്തി

ചാലിപുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹവും കണ്ടെത്തി
X

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയില്‍ ഇന്നലെ വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കല്‍

പരേതനായ തമ്പിളില്‍ മുഹമ്മദിന്റെ മകന്‍ അന്‍സാര്‍ മുഹമ്മദ് (26) ന്റെ മൃതദേഹം കണ്ടെത്തി.

മാതാവ്: സുഹറാബി. സഹോദരങ്ങള്‍: തസ്‌ലീന, ഫസീല, ജസീല.

കൂടെ ഒഴുക്കില്‍പ്പെട്ട ആയിശ നിഷ്‌ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മൃതദേഹം കരക്ക് കയറ്റുന്നതിനിടെ തല കറങ്ങി പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട സമീപവാസി വിജയനെ രക്ഷപ്പെടുത്തി.

കുന്നമംഗലം പ്രദേശത്ത് നിന്ന് വന്ന ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ചൂരമുണ്ടയില്‍ ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു.

പിന്നീട് ഇവര്‍ വെള്ളത്തില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി ആയിഷ നിഷിലയും, അന്‍സാറും ഒഴുക്കില്‍പ്പെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേര്‍ പരിസര വാസികളെ വിവരം അറിയിച്ചു.പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസും മുക്കം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

പുഴയില്‍ ഇപ്പോള്‍ ശക്തമായ നീരൊഴുക്കാണെന്ന് പരിസര വാസികള്‍ പറയുന്നു. ചാലിപ്പുഴയില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ചെറുതല്ല. അപ്രതീക്ഷിതമായി വരുന്ന മലവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ടവര്‍ നിരവധിയാണ്.

കോടഞ്ചേരി പോലീസും മുക്കം ഫയര്‍ ഫോഴ്‌സും, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Next Story

RELATED STORIES

Share it