- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുട്ടില് മരം മുറിക്കേസ് അട്ടിമറിക്കാന് ഗൂഢാലോചന; ദീപക് ധര്മടത്തെ 24 ന്യൂസ് ചാനല് സസ്പെന്റ് ചെയ്തു
ദീപക്കിന്റെ പങ്ക് വെളിപ്പെടുത്തുന്ന വനംവകുപ്പ് അന്വേഷണ റിപ്പോര്ട്ടും പ്രതികളുമായുള്ള ദീപക്കിന്റൈ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ് സംഭാഷണ രേഖകളും പുറത്തുവന്നതിനു പിന്നാലെയാണ് ഇയാള്ക്കെതിരേ നടപടി സ്വീകരിക്കാന് ചാനല്മാനേജ്മെന്റ് നിര്ബന്ധിതതമായത്.
തിരുവനന്തപുരം: മുട്ടില് മരം മുറിക്കേസ് അട്ടിമറിക്കാന് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില് 24 ന്യൂസ് ചാനലിന്റെ മലബാര് റീജനല് ചീഫ് ദീപക് ധര്മടത്തിനെതിരേ നടപടി സ്വീകരിച്ച് ചാനല് മാനേജ്മെന്റ്.
ദീപക്കിനെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തതായാണ് സൂചന. ദീപക്കിന്റെ പങ്ക് വെളിപ്പെടുത്തുന്ന വനംവകുപ്പ് അന്വേഷണ റിപ്പോര്ട്ടും പ്രതികളുമായുള്ള ദീപക്കിന്റൈ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ് സംഭാഷണ രേഖകളും പുറത്തുവന്നതിനു പിന്നാലെയാണ് ഇയാള്ക്കെതിരേ നടപടി സ്വീകരിക്കാന് ചാനല്മാനേജ്മെന്റ് നിര്ബന്ധിതതമായത്.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന് എന് ടി സാജനും മാധ്യമ പ്രവര്ത്തകന് ദീപക് ധര്മ്മടവും ഇക്കാലയളവില് നിരവധി തവണയാണ് ഫോണില് ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നത്.എന് ടി സാജനും കേസിലെ പ്രതികളും തമ്മില് നാലു മാസത്തിനിടെ 86 കോളുകളും മാധ്യമ പ്രവര്ത്തകന് ദീപക് ധര്മ്മടവും പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില് നാലു മാസത്തിനിടെ 107 തവണയാണ് ഫോണില് ബന്ധപ്പെട്ടിട്ടുണ്ട്. വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫിസര് എം കെ സമീറിനെ കള്ളക്കേസില് കുടുക്കാന് സാജനും ആന്റോ അഗസ്റ്റിനും മാധ്യമപ്രവര്ത്തകന് ദീപക് ധര്മ്മടവും ഒരു സംഘമായി പ്രവര്ത്തിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും വനം വകുപ്പ് റിപോര്ട്ടില് ആരോപിക്കുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള് പുറത്തുവന്ന ഫോണ് വിളി വിവരങ്ങള്.
മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്റെ പേരില് കേസെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫിസര് എം കെ സമീറിനെ കുടുക്കുകയായിരുന്നു. സമീര് ചുമതലയേല്ക്കും മുമ്പുള്ള മരംമുറിയിലാണ് എന് ടി സാജന് സമീറിനെതിരെ റിപ്പോര്ട്ട് നല്കിയത്. ഇതു സംബന്ധിച്ച റിപ്പോര്ട്ട് സമര്പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മില് 12 തവണ ഫോണില് സംസാരിച്ചു. മുട്ടില് മരം മുറി കേസിലെ പ്രതികള് നല്കിയ വിവരമനസുരിച്ച് സമീറിനെതിരേ കള്ളകേസ് എടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപോര്ട്ട്.
മണിക്കുന്ന് മലയിലെ മരം മുറിയില് കേസെടുക്കാന് ദീപക് ധര്മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയുമായി ബന്ധപ്പെട്ടിരുന്നു. ഈ ദിവസം ആന്േറാ അഗസ്റ്റിനും ദീപകും തമ്മില് അഞ്ച് തവണ ഫോണില് സംസാരിച്ചിട്ടുണ്ട്.
മുട്ടില് മരം മുറി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപോര്ട്ടുണ്ടായിട്ടും എന് ടി സാജനെതിരേ സ്ഥലംമാറ്റ നടപടി മാത്രമാണുണ്ടായത്. നേരത്തെ സമര്പ്പിച്ച റിപ്പോര്ട്ടില് ഗുരുതരമായ കണ്ടെത്തലുകള് ഉണ്ടായിട്ടും കടുത്ത നടപടികളിലേക്ക് സര്ക്കാര് കടക്കാതിരുന്നതിന് പിറകില് ഉന്നത ഇടപെടലുകളുണ്ടായെന്ന സംശയം ബലപ്പെടുകയാണ്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT