- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകീര്‍ത്തികരമായ പരാമര്‍ശം; പി സി ജോര്‍ജിനെതിരേ തിരഞ്ഞെടുപ്പ് കമീഷന് പരാതി
കോട്ടയം: പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പൂഞ്ഞാറിലെ ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ഥി പി സി ജോര്‍ജിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട് നടന്ന യോഗത്തില്‍ പി സി ജോര്‍ജ്, സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ പലിശക്കാരനെന്ന് വിളിക്കുകയും ഇദ്ദേഹത്തെ ഇടവകയില്‍നിന്ന് ഇറക്കിവിട്ടതായി ആക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷന്‍ എന്നതിലുപരി ഒരുവിധ പണമിടപാടും താന്‍ നടത്തുന്നില്ലെന്ന് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പറഞ്ഞു. പാരമ്പര്യമായി നിയമവിധേയമായി ചിട്ടി ബിസിനസ് തന്റെ കുടുംബം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലും നേരിട്ട് പങ്കാളിത്തമോ അധികാരമോ ഇല്ല. തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുഗ്രഹം തേടി പള്ളിയിലെത്തിയ തന്നെ വികാരി ജെയിംസ് തെക്കുംചേരിക്കുന്നേല്‍ ഇറക്കിവിട്ടെന്ന ആരോപണവും തെറ്റാണ്. ഇത് മതസ്പര്‍ധ വളര്‍ത്താന്‍ വേണ്ടിയുള്ള ശ്രമമാണെന്നും വൈദികന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Defamatory remarks; Complaint against PC George
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT