- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇത് പോലിസിന്റെ പ്രതികാരം'; ഡല്‍ഹി കലാപക്കേസില്‍ ഖാലിദ് സെയ്ഫിക്ക് ജാമ്യം അനുവദിച്ച് കോടതി
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തി പ്രതിചേര്‍ത്ത കേസില്‍ യുനൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് സ്ഥാപകന്‍ ഖാലിദ് സെയ്ഫിക്ക് കോടതി ജാമ്യം അനുവദിച്ചു. പോലിസിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് കര്‍ക്കാര്‍ദൂമ കോടതി ജാമ്യം നല്‍കിയത്. ഇത്തരമൊരു കേസില്‍ സെയ്ഫിയെ കുറ്റാരോപിതനാക്കുന്നത് പോലിസിന്റെ പ്രതികാര നടപടിയാണെന്നു കര്‍ക്കാര്‍ദൂമ അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍-യുഎപിഎ) നിയമപ്രകാരം തനിക്കെതിരേ ചുമത്തിയ മറ്റൊരു എഫ്ഐആറുമായി ബന്ധപ്പെട്ട് അദ്ദേഹം ജയിലില്‍ തുടരും.
ഗൂഢാലോചന നടത്തിയെന്ന പോലിസിന്റെ അവകാശവാദം കോടതി അംഗീകരിച്ചില്ല. യുനൈറ്റഡ് എഗയന്‍സ്റ്റ് ഹേറ്റ് അംഗമായ സെയ്ഫി സഹപ്രതികളായ താഹിര്‍ ഹുസയ്‌നെയും ഉമര്‍ ഖാലിദിനെയും ജനുവരി 8 ന് ഷഹീന്‍ ബാഗില്‍ സന്ദര്‍ശിച്ചതായി ആരോപിക്കുന്നുണ്ടെങ്കിലും യോഗത്തിന്റെ വിഷയം വെളിപ്പെടുത്തിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗ് പുലിയയ്ക്ക് സമീപം വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന സംഭവത്തില്‍ പ്രതി ചേര്‍ത്താണ് ജൂണ്‍ 6ന് ഖാലിദ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്.
20,000 രൂപ വ്യക്തിഗത ബോണ്ടോടെയാണ് ജാമ്യം അനുവദിച്ചത്. തന്റെ മൊബൈല്‍ നമ്പര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നല്‍കണമെന്നും ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ജഡ്ജി നിര്‍ദേശം നല്‍കി.
Delhi court grants bail to Khalid Saifi in anti-Muslim riots case
RELATED STORIES
കാട്ടുപന്നി ബൈക്കിലിടിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം
2 Nov 2024 7:05 AM GMTഉപതിരഞ്ഞെടുപ്പ്; പിന്വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം: എസ്ഡിപിഐ
1 Nov 2024 8:11 AM GMTപാലക്കാട് ബിജെപിയില് പൊട്ടിത്തെറി; പ്രചാരണങ്ങളില് പങ്കെടുക്കാതെ...
22 Oct 2024 8:20 AM GMTപാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; എല്ഡിഎഫ് സ്ഥാനാര്ഥിയായി ഡോ.പി...
18 Oct 2024 7:01 AM GMTഅന്വറിന്റെ ഡിഎംകെ വയനാട്ടില് മല്സരിക്കില്ല; പാലക്കാട് മിന്ഹാജ്,...
17 Oct 2024 6:31 AM GMTഎഡിഎം സിപിഎം പീഡനത്തിന്റെ ഇര; എല്ലാത്തിനും പിന്നില് പി ശശി: പി വി...
17 Oct 2024 5:46 AM GMT