Sub Lead

സിഎഎ പ്രക്ഷോഭം: ഷര്‍ജീല്‍ ഇമാമിനെതിരായ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി കോടതി ശരിവച്ചു

സിഎഎ പ്രക്ഷോഭം: ഷര്‍ജീല്‍ ഇമാമിനെതിരായ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി കോടതി ശരിവച്ചു
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനു ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി കോടതി ശരിവച്ചു. ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്കു സമീപം നടന്ന പരിപാടിക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ചുമത്തിയ കേസിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ നടപടി. ഇമാമിനെതിരേ യുഎപിഎയിലെ 13ാം വകുപ്പ് പ്രകാരം നേരത്തേ കുറ്റം ചുമത്തിയിരുന്നെങ്കിലും യുഎപിഎ ശരിവയ്ക്കുന്നത് നീട്ടുകയായിരുന്നു. തുടര്‍ന്ന ഡല്‍ഗി പോലിസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനെ ത്തുടര്‍ന്നാണ് ഐപിസി 124 എ (രാജ്യദ്രോഹം), 153 എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), 153 ബി, ഐപിസി 505 (പൊതു കുഴപ്പങ്ങള്‍) ഉള്‍പ്പെടെയുള്ളവ ശരിവച്ചത്. അനുബന്ധ കുറ്റപത്രം പരിശോധിച്ചതിനെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്താന്‍ അനുമതി നല്‍കുന്നകന്ന് ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി. നേരത്തേ, ജൂലൈയില്‍ ഡല്‍ഹി പോലിസ് ഷര്‍ജീല്‍ ഇമാമിനെതിരെ മറ്റൊരു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ ഇസ് ലാമിയ്യ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഷര്‍ജീല്‍ ഇമാം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നായിരുന്നു പോലിസിന്റെ ആരോപണം. കേന്ദ്രത്തോട് വിദ്വേഷം, അവഹേളനം, അസംതൃപ്തി എന്നിവ ഉളവാക്കുന്ന പ്രസംഗങ്ങള്‍ ഇമാം നടത്തിയെന്നും കഴിഞ്ഞ ഡിസംബറില്‍ ഇത് അക്രമത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡിസംബര്‍ 13 ന് ജാമിഅ മില്ലിയ ഇസ്‌ലാമിയയിലും ഡിസംബര്‍ 16ന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും നടത്തിയ ്ര്രപസംഗത്തിന്റെ പേരിലാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിക്കുന്നതിന്റെ പേരില്‍, ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ സംഘടിപ്പിക്കുകയും ദേശീയപാതകള്‍ തടയണമെന്നും അതുവഴി സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തണമെന്നും ഇമാം പ്രസംഗിച്ചെന്നാണ് ആരോപണം.

Delhi Court Takes Cognisance Of Offence Of Sedition Against Sharjeel Imam

Next Story

RELATED STORIES

Share it