Sub Lead

ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ലാതെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം
X
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇന്ന് രാവിലെ എട്ടിനു ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറോടെ പൂര്‍ത്തിയായി. അറുപത് ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അന്തിമ കണക്ക് ലഭ്യമായിട്ടില്ല.

വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ആം ആദ്മിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കുമെന്നും ചില എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുണ്ട്.

ടൈംസ് നൗ സര്‍വേയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 44 സീറ്റുകള്‍ നേടി ആം ആദ്മി ഭരണം നിലനിര്‍ത്തുമെന്ന് പറയുന്നു. ബിജെപി 26 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.

ആം ആദ്മിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് ഇന്ത്യ ടുഡെആക്‌സിസ് പോള്‍ സര്‍വേ ഫലം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ എല്ലാ സീറ്റുകളും ആം ആദ്മി തൂത്തുവാരുമെന്നാണ് ഇന്ത്യ ടുഡെ പ്രവചിക്കുന്നത്. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സര്‍വേയില്‍ പറയുന്നു.

ന്യൂസ് എക്‌സ് സര്‍വേ ആം ആദ്മി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിയുടെ നേട്ടം 13 മുതല്‍ 17 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ്-സീ വോട്ടര്‍ സര്‍വേയും ആം ആദ്മിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. 49-63 സീറ്റുകള്‍ ആം ആദ്മി നേടുമെന്നാണ് പ്രവചനം.

ടിവി ഭാരത്‌വര്‍ഷ് എക്‌സിറ്റ് പോളില്‍ ആം ആദ്മി 54 സീറ്റും ബിജെപി 15 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയും ആം ആദ്മിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ആം ആദ്മി 48 മുതല്‍ 61 വരെ സീറ്റ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. ഒന്‍പത് മുതല്‍ 19 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ലാതെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു.


Next Story

RELATED STORIES

Share it