Sub Lead

സിമി നിരോധനം അഞ്ച് വര്‍ഷം നീട്ടിയ നടപടി ട്രൈബ്യൂണല്‍ ശരിവച്ചു

2001 ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. അതിനുശേഷം എട്ട് തവണയാണ് കേന്ദ്രസര്‍ക്കാര്‍ സംഘടനയുടെ നിരോധനം നീട്ടിയത്.

സിമി നിരോധനം അഞ്ച് വര്‍ഷം നീട്ടിയ നടപടി ട്രൈബ്യൂണല്‍ ശരിവച്ചു
X

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം(യുഎപിഎ) കേന്ദ്രസര്‍ക്കാര്‍ സിമിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അഞ്ചുവര്‍ഷത്തേക്ക് നീട്ടിയ നടപടി ദില്ലി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള െ്രെടബ്യൂണല്‍ ശരിവച്ചു.

സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി) 'നിയമവിരുദ്ധ സംഘടന' ആയി പ്രഖ്യാപിക്കുന്നതിന് മതിയായ രേഖകള്‍ ഉണ്ടെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത അധ്യക്ഷനായ ട്രൈബ്യൂണല്‍ വ്യക്തമാക്കി.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎപിഎയുടെ സെക്ഷന്‍ 2 (പി) (ഐ), (ഐഐ) വകുപ്പുകള്‍ നിലവിലെ കേസില്‍ തൃപ്തികരമാണെന്നും സിമിയെ 'നിയമവിരുദ്ധ സംഘടന' ആയി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണമുണ്ടെന്നും യുഎപിഎയുടെ സെക്ഷന്‍ 4 (3) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ 2019 ജനുവരി 31ലെ എസ്ഒ 564 (ഇ) വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതായി ട്രൈബ്യൂണല്‍ സ്ഥിരീകരിച്ചു. സിമിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജനുവരിയില്‍ െ്രെടബ്യൂണല്‍ രൂപീകരിച്ചത്.

ജനുവരി 31 ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി തടയണമെന്നും ഇല്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന സിമി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

ഗയ സ്‌ഫോടനങ്ങള്‍(2017), ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്‌ഫോടനം(2014), ഭോപ്പാലില്‍ ജയില്‍ തകര്‍ത്ത സംഭവം(2014) തുടങ്ങിയ കേസുകളില്‍ സിമി പ്രവര്‍ത്തകരാണ് പ്രതികളെന്ന് അന്വേഷണ സംഘം ആരോപിച്ചു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലിസ് സിമി നേതാക്കളായ സഫ്ദര്‍ നാഗോരി, അബു ഫൈസല്‍ എന്നിവര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. 2001 ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. അതിനുശേഷം എട്ട് തവണയാണ് കേന്ദ്രസര്‍ക്കാര്‍ സംഘടനയുടെ നിരോധനം നീട്ടിയത്.




Next Story

RELATED STORIES

Share it