Sub Lead

രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലിസ് പട്യാല ഹൗസ് കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം
X

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിയും സിഎഎ സമര പോരാളിയുമായ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലിസ് പട്യാല ഹൗസ് കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം വരുത്തുംവിധം ഷര്‍ജീല്‍ ഇമാം പ്രവര്‍ത്തിച്ചെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കൊവിഡ് ബാധിതന്‍ ആയി ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിനെ രോഗം ഭേദമായതിന് ശേഷം ഡല്‍ഹിയിലേക്ക് മാറ്റും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജില്‍ ഇമാം പ്രസംഗിച്ചെന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ജനുവരി 16നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. ജനുവരിയില്‍ അറസ്റ്റില്‍ ആയ ഷര്‍ജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു.

Next Story

RELATED STORIES

Share it