Sub Lead

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; അധ്യാപകനെതിരെ കേസെടുക്കും

കുന്നംകുളം ഗവ. ഹൈസ്‌കൂളിലെ (ഡെഫ്) അധ്യാപകനായ കെ ജോബ്‌സണ്‍ എബ്രഹാമിനെതിരെയാണ് നടപടി സ്വീകരിക്കുക.

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; അധ്യാപകനെതിരെ കേസെടുക്കും
X

തൃശൂര്‍: കൊവിഡ് കെയര്‍ സെന്ററില്‍ നിശ്ചയിച്ച ജോലിക്ക് ഹാജരാകാതിരുന്ന സ്‌കൂള്‍ അധ്യാപകന്റെ പേരില്‍ കേസ് എടുക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പോലിസിന് നിര്‍ദേശം നല്‍കി. കുന്നംകുളം ഗവ. ഹൈസ്‌കൂളിലെ (ഡെഫ്) അധ്യാപകനായ കെ ജോബ്‌സണ്‍ എബ്രഹാമിനെതിരെയാണ് നടപടി സ്വീകരിക്കുക.

കുന്നംകുളം പിഎസ്എം ഡെന്റല്‍ കോളജിലെ കൊവിഡ് കെയര്‍ സെന്ററില്‍ ജൂണ്‍ 16 മുതല്‍ 22 വരെ ജോബ്‌സണ്‍ എബ്രഹാമിന് പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. എന്നാല്‍ 16ന് രാത്രിയിലും 17നും അനധികൃതമായി അധ്യാപകന്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുന്നംകുളം തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തഹസീല്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തിലാണ് കലക്ടറുടെ ഉത്തരവ്. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ചാകും കേസ് എടുക്കുക.

Next Story

RELATED STORIES

Share it